B-162, COONOR-181001 - OCTOBER 18, 2008 - Coonoor:  A heritage train arrives at Coonoor station on the occassion of centenary celebrations of the Nilgiri Mountain Railway, which is also called the Nilgiri's Queen. PTI Photo

ഊട്ടി മൗണ്ടന്‍ റെയില്‍വേ – ഫയല്‍ ചിത്രം

  • കനത്ത മഴയില്‍ മണ്ണിടിച്ചിലും മരംവീഴ്ചയും ഉണ്ടായതിനെത്തുടർന്ന് നീലഗിരി മലയോര തീവണ്ടി സർവീസുകൾ തുടര്‍ച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. ട്രാക്കില്‍ നിന്ന് മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യാനുള്ള ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് റെയില്‍വേ. ഊട്ടിയിലേക്കുള്ള സഞ്ചാരികള്‍ കാലാവസ്ഥാ അറിയിപ്പുകള്‍ ശ്രദ്ധിക്കുക.

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ട്രാക്കില്‍ മണ്ണും മരങ്ങളും വീണതിനെത്തുടര്‍ന്ന് ഊട്ടിയിലെ പ്രശസ്തമായ മൗണ്ടന്‍ റെയില്‍വേ സര്‍വീസ് ഇന്നും മുടങ്ങി. കുനൂരിലും പരിസരപ്രദേശങ്ങളിലും പെയ്യുന്ന തോരാമഴയാണ് സഞ്ചാരികളുടെ ഭാഗ്യക്കേടായത്. മഴ കനത്തതോടെ മേട്ടുപ്പാളയത്തിനും കുനൂരിനും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ ഒട്ടേറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും മരംവീഴ്ചയും ഉണ്ടായി. ഇത് നീക്കം ചെയ്യാന്‍ തീവ്രശ്രമത്തിലാണ് റെയില്‍വേ.

Ootty 23rd December 2013 : Nilgiri Mountain Railway train / Photo: T Prasanth Kumar , CLT #

ഊട്ടി മൗണ്ടന്‍ റെയില്‍വേ – ഫയല്‍ ചിത്രം

പലയിടങ്ങളിലും ട്രാക്കിലേക്ക് വൻ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞുവീണിട്ടുണ്ട്. കൂറ്റൻ മരങ്ങൾ കടപുഴകി വീണതും പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ദക്ഷിണ റെയിൽവേയുടെ സേലം ഡിവിഷൻ അറിയിച്ചു. ട്രാക്കിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാനും പാത സുരക്ഷിതമാക്കാനുമുള്ള യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണ്. ട്രാക്ക് പൂർവസ്ഥിതിയിലാക്കാന്‍ കഴിയാത്തതിനാല്‍ മേട്ടുപ്പാളയത്തിനും ഉദഗമണ്ഡലത്തിനും (ഊട്ടി) ഇടയില്‍ എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

ചരിത്രപരവും എൻജിനീയറിങ് മികവുകൊണ്ടും ശ്രദ്ധേയമായ നീലഗിരി മൗണ്ടന്‍ ട്രെയിന്‍ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. ഇതിനുപുറമേ, നീലഗിരിയിലെ തോട്ടം തൊഴിലാളികളും വിദ്യാർത്ഥികളും വിദൂര മലയോര മേഖലകളിലെ താമസക്കാരും യാത്രയ്ക്ക് ആശ്രയിക്കുന്നതും ഈ ട്രെയിനുകളാണ്. ട്രാക്കിലെ തടസ്സങ്ങൾ നീക്കി സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കൂ എന്ന് റെയിൽവേ അറിയിച്ചു.

Nilgiri Mountain Railway Services Suspended for Second Day Due to Landslides:

The Nilgiri Mountain Railway services remained suspended for the second consecutive day due to widespread landslides and uprooted trees between Coonoor and Mettupalayam. The Salem division of Southern Railway reported that heavy downpours triggered mudslides and rockfalls across the track alignment. Railway restoration teams are working continuously to clear the tracks and restore normal operations. The cancellation impacts not only tourists but also daily commuters, local plantation workers, and school students dependent on this route.