Image Credit: instagram/thelocalsghy

  • വനിതാ ബൗണ്‍സറും യുവതിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും തര്‍ക്കം രൂക്ഷമായതിന് പിന്നാലെ വലിച്ച് താഴെയിട്ട് മര്‍ദിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍

ഗുവാഹത്തിയിലെ നൈറ്റ് ക്ലബില്‍ യുവതിക്ക് ക്രൂര മര്‍ദനം. വ്യാഴാഴ്ച രാത്രി ഗുവാഹത്തിയിലെ ഖാനപാറയിലെ ദ് ലോക്കല്‍സ് കാഫ് ആന്‍റ് ലോഞ്ചിലാണ്  സംഭവം. ക്ലബിലെ വനിതാ –പുരുഷ ബൗണ്‍സര്‍മാര്‍ യുവതിയെ വിവസ്ത്രയാക്കി നിലത്തിട്ട് ചവിട്ടിക്കൂട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. രണ്ട് സ്ത്രീകളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയെതന്ന് വിഡിയോയില്‍ കാണാം. ചുറ്റിലും പുരുഷന്‍മാര്‍ നോക്കി നില്‍ക്കുന്നുമുണ്ട്.

എന്തിനാണ് യുവതിയെ മര്‍ദിക്കുന്നതെന്ന് വിഡിയോയിലോ പുറത്തുവന്ന വാര്‍ത്തകളിലോ വ്യക്തമല്ല. ക്ലബിന്‍റെ നാലാം നിലയില്‍ നിന്ന് യുവതിയെ താഴെയുള്ള പാര്‍ക്കിങിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അവിടെ വച്ച് മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. വനിതാ ബൗണ്‍സറും യുവതിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും തര്‍ക്കം രൂക്ഷമായതിന് പിന്നാലെ വലിച്ച് താഴെയിട്ട് മര്‍ദിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

സംഭവത്തിന് ശേഷം ക്ലബ് അടച്ചുപൂട്ടിയ നിലയിലാണ്. ക്ലബ് അധികൃതരോ ജീവനക്കാരോ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ആക്രമണത്തിന്‍റെ കാരണമെന്തെന്ന് വിശദമായി അന്വേഷിക്കുകയാണെന്ന് വ്യക്തമാക്കിയ പൊലീസ് അതിക്രമത്തിന് ഇരയായ യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ENGLISH SUMMARY:

A young woman was allegedly assaulted by male and female bouncers at a nightclub in Khanapara, Guwahati, on Thursday night. Videos circulating on social media purportedly show the woman being stripped, dragged from the club's fourth floor to the parking area and beaten, while several people watched. Local media reports, citing eyewitnesses, said an argument between the woman and a female bouncer allegedly escalated before the assault, although the exact reason for the incident remains unclear.