Image: X, AI Enhanced

Image: X, AI Enhanced

TOPICS COVERED

  • പെണ്ണായി ജീവിക്കാന്‍ മാതാപിതാക്കള്‍ അനുവദിച്ചില്ലെന്ന് മകന്റെ മൊഴി

തനിക്ക് ലിംഗമാറ്റം വേണമെന്ന ആവശ്യം നിരസിച്ച അമ്മയെ കൊലപ്പെടുത്തി മകന്‍. ലഖ്നൗവിലാണ് സംഭവം. 42കാരിയായ അമ്മയെ കൊലപ്പെടുത്തിയ 17കാരനായ മകനെതിരെ ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 103 പ്രകാരം പൊലീസ് കേസെടുത്തു. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഇതിനായി ആയുധവും കുരുമുളക് സ്പ്രേയും പ്രതി കരുതിയിരുന്നതായും പൊലീസ് കണ്ടെത്തി. 

Also Read: 'സ്ത്രീകള്‍ നിഖാബ് ധരിക്കണം; കല്യാണം കഴിഞ്ഞാല്‍ വീട്ടിലിരിക്കണം'! മച്ചാറിനെ കുത്തിയ പൈലറ്റ്

നാകാ ഹിന്ദോള സ്റ്റേഷന്‍ പരിധിയിലെ രാജേന്ദ്ര നഗര്‍ ക്രോസിങ്ങിനു സമീപമാണ് നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. കൊല നടത്തിയ ശേഷം പിതാവിനേയും പൊലീസിനേയും വിവരം അറിയിച്ചതും 17കാരന്‍ തന്നെയാണ്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ദമ്പതികളുെട ഏകമകനാണ് പ്രതി. 

തനിക്ക് പെണ്ണായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനായി ലിംഗമാറ്റം നടത്തണമെന്നും ആവശ്യം ഉന്നയിച്ചപ്പോള്‍ മാതാപിതാക്കള്‍ അനുവദിച്ചില്ലെന്നും പ്രതി പൊലീസിനു മൊഴി നല്‍കി. ഇതിന്റെ പേരില്‍ കുടുംബത്തില്‍ നിരന്തരം തര്‍ക്കമുണ്ടായിരുന്നതായും മൊഴിയില്‍ പറയുന്നുണ്ട്. ലിംഗമാറ്റത്തിനു പകരം ഡോക്ടറെ സമീപിക്കാനും കൗണ്‍സിലിങ് തേടാനും അമ്മ ഉപദേശിച്ചതോടെയാണ് ക്രൂരകൊലപാതകം നടത്താന്‍ 17കാരന്‍ തീരുമാനിച്ചത്. 

പത്താം വയസുമുതല്‍ തന്നെ പെണ്‍കുട്ടികളുടെ വസ്ത്രത്തോടും ജീവിതരീതിയോടുമാണ് പ്രതിക്ക് താല്‍പര്യമുണ്ടായിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. വര്‍ഷങ്ങളായി വലിയ മാനസിക സംഘര്‍ഷത്തിലൂടെയാണ് 17കാരന്‍ കടന്നുപോയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ നാലുമാസത്തോളമായി മാതാപിതാക്കളില്‍ നിന്നും അകന്നാണ് പ്രതി കഴിഞ്ഞിരുന്നത്. വിവിധ ആശുപത്രികളിൽ മകനുവേണ്ടി മാനസികാരോഗ്യ ചികിത്സ നടത്തിയിരുന്നതായി പിതാവ് പൊലീസിന് മൊഴി നല്‍കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് വെസ്റ്റ് സോണ്‍ ഡിസിപി ജിതേന്ദ്ര ശ്രീവാസ്തവ പറഞ്ഞു. 

17-Year-Old Arrested in Mother’s Murder Amid Gender-Transition Dispute:

A 17-year-old boy has allegedly been arrested in Lucknow for the murder of his 42-year-old mother after she and his father reportedly rejected his request to undergo gender transition, according to police. The incident took place near Rajendra Nagar Crossing under the Naka Hindola police station limits, and police allege that the teenager had planned the killing and carried a weapon and pepper spray. Police said the teenager himself informed his father and the authorities about the incident and told investigators that repeated disagreements had occurred within the family over his wish to live as a girl and pursue gender transition.