Image Credit: x/ians_india

Image Credit: x/ians_india

  • . വീടിനുള്ളില്‍ കൂടുതല്‍പ്പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയം. ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്

ഭക്ഷണം  പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ ഗുരുതരാവസ്ഥയില്‍. വീടിനുള്ളില്‍ കൂടുതല്‍പ്പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയം. ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഉഗ്ര സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വീടിന്‍റെ രണ്ട് നിലകളിലുമായി പത്തുപേരടങ്ങുന്ന കുടുംബമാണ് കഴിഞ്ഞിരുന്നത്. അഞ്ചുപേര്‍ മുകള്‍ നിലയിലും അഞ്ചുപേര്‍ താഴത്തെ നിലയിരുമായിരുന്നു താമസിച്ചിരുന്നത്. രണ്ടുപേര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ടെന്നും പരുക്കേറ്റ മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. 

ENGLISH SUMMARY:

Four people were killed and one person was critically injured after a cooking gas cylinder exploded inside a house in Fatehpur, Uttar Pradesh. The explosion caused the two-story building—which housed a ten-member family—to collapse. Rescue operations were initiated by local residents who rushed to the scene following the loud blast. Police confirmed that three injured individuals were shifted to the hospital, while two others sustained minor injuries. Investigation into the incident is underway, and Uttar Pradesh Chief Minister Yogi Adityanath has directed officials to expedite rescue and relief measures