New Delhi: Climate activist Sonam Wangchuk during a protest by Cockroach Janata Party (CJP) demanding Union Education Minister Dharmendra Pradhan's resignation over alleged irregularities in the NEET examination, at Jantar Mantar, in New Delhi, Wednesday, July 15, 2026. Wangchuk has been on an indefinite hunger strike for 18 days. (PTI Photo/Salman Ali)(PTI07_15_2026_000138B)

New Delhi: Climate activist Sonam Wangchuk during a protest by Cockroach Janata Party (CJP) demanding Union Education Minister Dharmendra Pradhan's resignation over alleged irregularities in the NEET examination, at Jantar Mantar, in New Delhi, Wednesday, July 15, 2026. Wangchuk has been on an indefinite hunger strike for 18 days. (PTI Photo/Salman Ali)(PTI07_15_2026_000138B)

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഒക്ടോബർ 2-ന് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക്. രാജ്യത്ത് സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും, അതിനാൽ ഈ പ്രതിഷേധത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായും അദ്ദേഹം അറിയിച്ചു. ഒക്ടോബർ 2 മഹാത്മാഗാന്ധിയുടെ ജന്മദിനമായതിനാൽ സമാധാനപരമായ പ്രതിഷേധങ്ങൾക്ക് അത് ഏറെ പവിത്രമായ ദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ സിജെപിയെ താൻ പിന്തുണച്ചിരുന്നതായി വാങ്ചുക് എടുത്തു പറ​ഞ്ഞു. അന്ന് അവർക്ക് കുറഞ്ഞ പങ്കാളിത്തമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ, ഇന്ന് അവരുയർത്തുന്ന ശബ്ദത്തിന് വലിയ കരുത്തുണ്ടെന്നും അത് രാജ്യത്തെ ഉണർത്താൻ ഉതകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുപക്ഷേ നേരിട്ട് സമരരംഗത്ത് ഇറങ്ങാൻ സാധിച്ചില്ലെങ്കിലും അവരുടെ ആവശ്യങ്ങൾക്ക് തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് വാങ്ചുക് വ്യക്തമാക്കി. എല്ലാ പ്രക്ഷോഭങ്ങളിലും നേരിട്ട് പങ്കെക്കേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

എസ്ഐആറിന്‍റെ നടപടി ക്രമങ്ങളില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ തീരുമാനങ്ങളോട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരില്‍ രണ്ടുപേര്‍ പത്തുമാസത്തിനിടെ 14 തവണ യോജിപ്പ് രേഖപ്പെടുത്തിയെന്നുള്ള റിപ്പോര്‍ട്ടാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. പുതിയ വോട്ടര്‍മാരുടെ റജിസ്ട്രേഷന്‍, വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കലും തിരിച്ചെടുക്കലും, പുനസ്ഥാപിക്കപ്പെട്ട വോട്ടര്‍മാരെ സംബന്ധിച്ചുള്ള അപ്പീലുകള്‍, വോട്ടര്‍ പട്ടികയുടെ സുരക്ഷയും കസ്റ്റഡിയും തുടങ്ങിയുള്ളവയിലാണ് പ്രധാനമായും എതിര്‍പ്പുയര്‍ന്നിരുന്നത്. എന്നാൽ തീരുമാനങ്ങളെല്ലാം മൂന്ന് കമ്മീഷണർമാരുടെയും ഐകകണ്ഠ്യത്തോടെയാണ് എടുത്തതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

 

പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്നും അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിജെപി രംഗത്തെത്തുകയായിരുന്നു. ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കില്‍ ഒക്ടോബര്‍ 2ന് രാജ്യവ്യാപകം പ്രതിഷേധം നടത്തുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്. ഗ്യാനേഷ് കുമാറിന്‍റെ രാജി, ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ കേസ് എടുക്കുക, വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളും ഉടനടി നിർത്തിവയ്ക്കുകയും എസ്‌ഐആർ നടപടികൾ റദ്ദാക്കുകയും ചെയ്യുക, 2025 ജനുവരിയിലെ വോട്ടർപട്ടിക പുനഃസ്ഥാപിച്ച് സ്വതന്ത്ര അന്വേഷണസമിതിയെ നിയമിക്കുക, തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്നതിനുള്ള 2023ലെ നിയമം റദ്ദാക്കി, വിശ്വാസ്യതയുള്ള പുതിയ നിയമനിർമാണം തുടങ്ങിയവയാണ് സിജെപിയുടെ ആവശ്യം.

ENGLISH SUMMARY:

Renowned climate activist Sonam Wangchuk has extended his full support to the Citizens for Justice and Peace (CJP) for their nationwide protest scheduled on October 2, demanding the resignation of Chief Election Commissioner Gyanesh Kumar. Emphasizing the absolute necessity of maintaining transparent election processes in the country, Wangchuk noted that Gandhi Jayanti is a sacred day for peaceful demonstrations. The protest stems from controversies surrounding internal dissents among Election Commissioners over Special Summary Revision (SIR) procedures, including voter registration and list modifications. CJP has threatened a nationwide strike unless Chief Election Commissioner Gyanesh Kumar steps down and an independent inquiry committee is appointed to review the election machinery.