രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അര്‍ഹരായവര്‍ക്കെല്ലാം വോട്ടവകാശം ഉറപ്പാക്കാന്‍ ബാധ്യസ്ഥരായവര്‍. അങ്ങനെയൊരു സംവിധാനം ഏകാധിപത്യത്തിലേക്ക് നീങ്ങിയാല്‍ പിന്നെ തിരഞ്ഞെടുപ്പിന്‍റെ പ്രസക്തിതന്നെ നഷ്ടമാവും. സമീപ ദിവസങ്ങളില്‍ പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ജനാധിപത്യം നഷ്ടപ്പെട്ടെന്നാണ്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും വിവാദമായ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം എഥവാ എസ്.ഐ.ആര്‍ ആണ് അതിന്‍റെ അടിസ്ഥാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ തീരുമാനങ്ങള്‍ക്കെതിരെ രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ പലതവണ വിയോജിപ്പറിയിച്ചിരിക്കുന്നു.)