തന്‍റെ ഭാര്യയും കുടുംബവും മന്ത്രവിദ്യയിലൂടെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നെന്ന ആരോപണവുമായി പരാതി നല്‍കിയിരിക്കുകയാണ് ഗുജറാത്ത് അഹമ്മദാബാദിലെ 26കാരനായ യുവാവ്.  മഹാരാഷ്ട്ര സ്വദേശിയായ യുവതിക്കും കുടുംബത്തിനുമെതിരെയാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്. 

യുവാവിന്‍റെ പരാതി പ്രകാരം വിവാഹനിശ്ചയത്തിന് തൊട്ടുപിന്നാലെ യുവതിയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങളുണ്ടായി. മന്ത്രവാദത്തിലൂടെ യുവാവിനെയും കുടുംബത്തെയും ഉപദ്രവിക്കുമെന്നും വ്യാജ കേസുകള്‍ പറഞ്ഞ് കുടുംബത്തിനെതിരെ കേസ് കൊടുക്കുമെന്നും യുവതി പറഞ്ഞതായി ഇയാള്‍ പറയുന്നു. 
71 പൂച്ചകളെ 2 വര്‍ഷം വീട്ടില്‍ ഉപേക്ഷിച്ച് ഉടമ മുങ്ങി; തുറന്നപ്പോള്‍ കണ്ടത് ഭീകര കാഴ്ച...

ഭയന്ന യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറിയില്ല. എന്നാല്‍ വിവാഹശേഷം യുവതിയുടെ ശല്യം അസഹ്യമായി. ഭീഷണിക്കൊപ്പം യുവാവില്‍ നിന്ന് വന്‍തുക ഇവര്‍ ആവശ്യപ്പെടാനും തുടങ്ങി. തനിക്ക് മറ്റ് പുരുഷന്‍മാരുമായി ബന്ധമുണ്ടെന്നും യുവാവിനെ ദുര്‍മന്ത്രവാദത്തിലൂടെ വരുതിയിലാക്കി വിവാഹം കഴിച്ചതാണെന്നും യുവതി പറഞ്ഞു. കൂടാതെ തനിക്ക് ശക്തരായ മന്ത്രവാദികളുമായി ബന്ധമുണ്ടെന്നും യുവതി പറഞ്ഞു. പല മന്ത്രവാദികളുടെ ചിത്രങ്ങള്‍ ഇവര്‍ ഫോണില്‍ നിന്നും കാണിച്ചുകൊടുക്കുകയും ചെയ്തു. 

ഇതുകൂടാതെ യുവാവുമായി രണ്ട് മന്ത്രവാദികളെ കാണാന്‍ യുവതി പോയെന്നും മറ്റൊരവസരത്തില്‍ മന്ത്രവാദം നടക്കുന്നതിനിടെ യുവതിയും അമ്മയും ഇയാളെ വിഡിയോ കോള്‍ ചെയ്തെന്നും പരാതിയില്‍ പറയുന്നു. 

മന്ത്രവാദത്തിന് പിന്നാലെ തനിക്ക് ശരീരത്തിന് അസ്വസ്ഥത ഉണ്ടായെന്നും താന്‍ ബോധരഹിതനായെന്നും യുവാവ് പറയുന്നു. പിന്നാലെ ഭയന്ന യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ ഭാര്യയ്ക്കും ഭാര്യാമാതാവിനും നാല് മന്ത്രവാദികള്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുകയാണ് പൊലീസ്. 

ENGLISH SUMMARY:

Gujarat man alleges witchcraft extortion after his wife and her family threatened him and extorted money using black magic. The 26-year-old man from Ahmedabad filed a complaint against the woman and her family from Maharashtra, accusing them of spiritual blackmail and financial fraud.