Image Credit: X
ഗണേശോല്‍സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനായി തയാറാക്കിയ സാമ്പാറില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. വിജയവാഡയിലാണ് സംഭവം. സുജാത (46) എന്ന സ്ത്രീയാണ് മരിച്ചത്. അന്നദാനത്തിനായി ഭക്ഷണം തയാറാക്കാന്‍ സഹായിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
അടുപ്പില്‍ നിന്നും തിളച്ച സാമ്പാര്‍ ചെമ്പ് മറ്റൊരാളുടെ സഹായത്തോടെ അകത്തേക്ക് പിടിച്ചു കൊണ്ട് വയ്ക്കുകയായിരുന്നു സുജാത. ഇതിനിടയില്‍ ബാലന്‍സ് നഷ്ടമായി ചെമ്പിലേക്ക് മുഖം കുത്തി വീണുപോയി. സാരമായി പൊള്ളലേറ്റ സുജാതയെ ഉടനടി ആശുപത്രിയില്‍ എത്തിച്ചു. ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകടമരണത്തിനാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിന് പിന്നാലെ ആഘോഷ പരിപാടികളും മാറ്റിവച്ചു.