പരീക്ഷയ്ക്കിടെ ചാറ്റ് ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐഐടി വിദ്യാര്‍ഥി ജീവനൊടുക്കി. ബോംബെ ഐഐടി, ഡിപാര്‍ട്മെന്‍റ് ഓഫ് എനര്‍ജി സയന്‍സ് ആന്‍റ് എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ചത്. പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണുമായി കയറിയ വിദ്യാര്‍ഥി ചോദ്യ പേപ്പര്‍ ഉത്തരങ്ങള്‍ക്കായി ചാറ്റ് ജിപിടിയില്‍ അപ്ലോഡ് ചെയ്തിരുന്നതായി ഐഐടി അധികൃതര്‍ പറഞ്ഞു.
വിദ്യാര്‍ഥിയുമായി പരീക്ഷാ ഇന്‍സ്ട്രക്ടര്‍ വകുപ്പ് മേധാവിയുടെ മുറിയിലെത്തി സംസാരിച്ചുവെന്നും എന്നാല്‍ അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചില്ലെന്നും അധികൃതര്‍ പറയുന്നു. കൗണ്‍സിലിങ് നല്‍കിയ ശേഷം, അക്കാദമിക് കരിയറിനെ ബാധിക്കുന്ന നടപടികള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുനല്‍കി മടക്കി അയച്ചുവെന്നും ഐഐടി വിശദീകരിച്ചു.
തിരികെ ഹോസ്റ്റലിലെത്തിയ വിദ്യാര്‍ഥി പക്ഷേ ജീവനൊടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഐഐടി ബോംബെയില്‍ വിദ്യാര്‍ഥികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തി. മാനസിക പീഡനമാണ് മരണത്തിനിടയാക്കിയതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)
ENGLISH SUMMARY:
Tamil Nadu Chief Minister C. Joseph Vijay is launching the 'Thai Maaman Thanga Mothiram Thittam' on September 28. The welfare initiative provides a 1-gram 22-carat gold ring to every baby born in state government hospitals. Over 1.28 lakh tamper-proof gold rings have been prepared for the initial distribution phase. To be eligible, mothers must hold permanent residency in Tamil Nadu and be registered with a valid RCH identification card. The scheme aims to strengthen public trust in government healthcare facilities while promoting institutional childbirths across the state.