chocolate-death

TOPICS COVERED

ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ച് യുവതി. ബെംഗളൂരുവിനടുത്തുള്ള ഹസ്സനിലെ ഒരു ലോഡ്ജില്‍ വച്ചായിരുന്നു സംഭവം. വര്‍ഷ (23) എന്ന യുവതിയാണ് ഞെട്ടലായ മരണവാര്‍ത്തയിലെ ഇര. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്‍റെ കസിനും സുഹൃത്തിനോടുമൊപ്പം വിനോദയാത്രയ്ക്ക് പോകാന്‍ ഹസ്സനിലെത്തിയതായിരുന്നു യുവതി. ഇവര്‍ താമസിക്കാനായി ഒരു ലോഡ്ജുമെടുത്തു. തുടര്‍ന്ന് യുവതി തന്‍റെ കയ്യില്‍ കരുതിയിരുന്ന ചോക്ലേറ്റ് കഴിച്ച് ശുചിമുറിയിലേക്ക് നടക്കുകയായിരുന്നു. എന്നാല്‍ ശുചിമുറിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് യുവതി കുഴഞ്ഞുവീഴുകയായിരുന്നു. 
കുടുംബതര്‍ക്കം; ഭാര്യയെ ജോലിചെയ്യുന്ന ആശുപത്രിയില്‍ കയറി വെട്ടി ഭര്‍ത്താവ്...

യുവതിയുടെ മൃതശരീരം പരിശോധിച്ചതില്‍ നിന്നും ബാഹ്യമായി പരുക്കുകളൊന്നും കണ്ടെത്താനായിട്ടില്ല. മൃതശരീരം നിലവില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. യുവതിക്ക് ചോക്ലേറ്റ് അലര്‍ജി ഉണ്ടായിരുന്നോ എന്നും പൊലീസ് സംശയിക്കുന്നു.

ENGLISH SUMMARY:

Young woman death after eating chocolate has shocked the public. Further investigation into the cause of her demise is underway following the autopsy.