nose-bite

ഭിക്ഷ നല്‍കാത്തതിനെത്തുടര്‍ന്ന് യുവതിയുടെ മൂക്ക് കടിച്ചുപറിച്ച് യാചകന്‍. യുപി മഥുരയിലാണ് സംഭവം. മുംബൈ സ്വദേശിയായ 30കാരിയാണ് ഗുരുതരമായ ആക്രമണത്തിനിരയായത്. മൂക്കിന് ഗുരുതരമായി പരുക്കേറ്റ യുവതി ചികില്‍സയിലാണ്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം മഥുര ഗോവര്‍ധന്‍ കുന്നില്‍ എത്തിയതായിരുന്നു യുവതി. പ്രദേശത്ത് തന്നെ ജോലി ചെയ്യുന്ന യുവതിയെ യാചകന്‍ സമീപിക്കുകയായിരുന്നു. എന്നാല്‍ യുവതി യാചകനെ അവഗണിച്ചു. ഇതോടെ കുപിതനായ യാചകന്‍ യുവതിയെ കുറ്റിക്കാട്ടിലേക്ക് തള്ളിയിടുകയായിരുന്നു. യുവതി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും യാചകന്‍ ഇവരുടെ ശരീരത്തിലേക്ക് ചാടി മൂക്ക് കടിക്കുകയായിരുന്നു. 

ആക്രമശേഷം ഇയാള്‍ പ്രദേശത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഇയാള്‍ മാനസികാസ്വസ്ഥത അനുഭവിക്കുന്ന ആളാണെന്നാണ് പൊലീസ് നിഗമനം. ആളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. 

ENGLISH SUMMARY:

Mathura beggar attack: A 30-year-old woman suffered a brutal attack in Mathura, Uttar Pradesh, when a beggar bit off her nose after she refused to give him alms. The victim is receiving medical treatment for her severe injuries.