വിശ്വാസികള്‍ക്ക് ഏറെ പരിപാവനമായ ഒന്നാണ് ഗംഗാസ്നാനം. നദിയില്‍ മുങ്ങിനിവരുന്നത് സര്‍വ പാപങ്ങളും കഴുകിക്കളയുമെന്നാണ് വിശ്വാസം. എന്നാല്‍ ഗംഗാസ്നാനം ചെയ്യുന്ന സ്ത്രീകളുടെ വിഡിയോ പകര്‍ത്തി പ്രചരിപ്പിക്കുന്ന ഒരു സംഘം തന്നെ ഹരിദ്വാര്‍ പോലുള്ള തീര്‍ഥാടന കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും നടികളെയും സെലിബ്രിറ്റികളെയും സാധാരണക്കാരെയും ഇവര്‍ തങ്ങളുടെ ക്യാമറക്കണ്ണുകള്‍ക്ക് ഇരയാക്കാറുണ്ട്. എഐയുടെ വരവോടുകൂടി ചിത്രങ്ങള്‍ മോശം രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതും സ്ഥിരമാണ്.

തന്‍റെ ഗംഗാസ്നാന വിഡിയോ നഗ്നവിഡിയോ ആക്കി പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ സോനം യാദവ്. ചുരിദാര്‍ ധരിച്ചാണ് സോനം ഗംഗാസ്നാനം ചെയ്തത് എന്നാല്‍ എഡിറ്റ് ചെയ്ത വിഡിയോയില്‍ ഇവര്‍ അടിവസ്ത്രങ്ങള്‍ ധരിച്ച് സ്നാനം ചെയ്യുന്നതായാണ് കാണിക്കുന്നത്. 

നിരവധി ഫോളോവേഴ്സുള്ള സോനത്തിന്‍റെ എഡിറ്റ് ചെയ്ത വിഡിയോ നിമിഷ നേരത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു. 

പിന്നാലെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സോനം. ‘ഒത്തിരിപ്പോലും നാണം തോന്നുന്നില്ലേ. ഞാന്‍ തുണിയുടുത്താണ് ഗംഗാസ്നാനം ചെയ്തത്. ആരെങ്കിലും അടിവസ്ത്രമിട്ട് ഗംഗാസ്നാനം ചെയ്യുമോ’. എന്നെല്ലാം സോനം താന്‍ പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റീലില്‍ പറഞ്ഞു.  വിഡിയോ റിമൂവ് ചെയ്യാന്‍ ഒരവസരം തരും. ഡിലീറ്റ് ചെയ്യാത്ത പക്ഷം നിയമനടപടിയുമായി ശക്തമായിത്തന്നെ മുന്നോട്ടുപോകും എന്നാണ് സോനത്തിന്‍റെ നിലപാട്. 

ENGLISH SUMMARY:

Malayala Manorama Online News provides comprehensive and up-to-date news coverage from Kerala and India. Stay informed with the latest updates on politics, sports, entertainment, and more, delivered through a user-friendly online platform.