Image: X,@ndtv, AI Enhanced Image

  • സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറെ തട്ടിക്കൊണ്ടുപോയി തീകൊളുത്തി. രണ്ടുമാസത്തോളം വേദന തിന്ന് ഒടുവില്‍ ദാരുണാന്ത്യം

ചണ്ഡീഗഡില്‍ ക്രൂരമായ ആക്രമണത്തിന് ഇരയായി രണ്ടുമാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിന് ദാരുണാന്ത്യം. പഞ്ചാബിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മഞ്ജീത് കൗർ (28) ആണ് രണ്ടുമാസത്തെ നരകയാതനകള്‍ക്കൊടുവില്‍ മരണത്തിനു കീഴടങ്ങിയത്. ജൂലൈ 3നാണ് മഞ്ജീത് കൗറിനെ തട്ടിക്കൊണ്ടുപോയി ആക്രമണത്തിനിരയാക്കിയത്. 

Also Read: ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് 6വയസുകാരിയെ കൊണ്ടുപോയി, പീഡിപ്പിച്ചു കൊന്നു; മണിക്കൂറുകള്‍ക്കുള്ളില്‍

ചണ്ഡീഗഡിലെ സെക്ടർ 34-ലെ ഒരു മദ്യഷോപ്പിന് സമീപത്തുനിന്നാണ് മഞ്ജീതിനെ പരിചയക്കാരായ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയത്. ശുഭി, പിൻഡ എന്നീ യുവാക്കളാണ് സംഭവത്തിനു പിന്നിലെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. രൂപനഗർ ജില്ലയിലെ മൊരിൻഡയിൽ എത്തിച്ച ശേഷം മഞ്ജീതിനെ ക്രൂരമായി മർദിക്കുകയും, മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തുകയുമായിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ സുഹൃത്താണ് കമ്പിളി ഉപയോഗിച്ച് തീ അണച്ച് യുവതിയെ ആശുപത്രിയിലാക്കിയത്. 

Also Read: ഡൽഹി ട്രെയിനിലെ മനുഷ്യമാംസത്തിൽ ട്വിസ്റ്റ്; യുവതിയുടെ ബാക്കി ശരീരം പ്രതികൾ ബിരിയാണിവച്ച് കഴിച്ചതായി റിപ്പോര്‍ട്ട്

ഗുരുതരമായി പൊള്ളലേറ്റ മഞ്ജീതിനെ മൊരിൻഡയിലെയും മൊഹാലിയിലെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജൂലൈ 9-ന് ചണ്ഡീഗഡ് PGIMER-ലേക്ക് മാറ്റുകയായിരുന്നു. ഓഗസ്റ്റ് 5-നാണ് മഞ്ജീത് തനിക്ക് നേരിട്ട ദുരാനുഭവം കുടുംബത്തോട് വിവരിച്ചത്. മഞ്ജീതിന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത,140(1) (തട്ടിയെടുക്കൽ), 103(1) (കൊലപാതകം), 3(5) (കൂട്ടുത്തരവാദിത്തം) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. 

ആക്രമണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഒളിവിൽ പോയ പ്രതികളായ ശുഭിയെയും പിൻഡയെയും കണ്ടെത്താൻ പൊലീസ് തിരച്ചിലും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജ്ജിതമാക്കി. വിവാഹമോചിതയായ മഞ്ജീതിന് ഏഴ് വയസ്സുള്ള ഒരു മകനുണ്ട്.

Punjab Influencer Manjeet Kaur Dies 2 Months After Being Kidnapped and Set Ablaze:

A 28-year-old Punjab social media influencer, Manjeet Kaur, passed away after battling severe burn injuries for two months at PGIMER Chandigarh. She was allegedly kidnapped from Chandigarh by two acquaintances, Shubhi and Pinda, who took her to Morinda, tied her to a tree, and set her on fire. The victim revealed the ordeal to her family in August, leading to a police case under various sections of the Bharatiya Nyaya Sanhita. Authorities have launched an intensive search to track down the absconding suspects while the exact motive behind the attack remains unknown