തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിൽ റോഡരികിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്കിടയിലേക്ക് അതിവേഗത്തിലെത്തിയ പാൽ വാൻ പാഞ്ഞുകയറി ദാരുണ അന്ത്യം. ഞായറാഴ്ച ഉച്ചയ്ക്ക് വടമദുരൈയ്ക്ക് സമീപമുള്ള കൊല്ലമ്പട്ടി വെച്ചാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. അപകടത്തിൽ തനുശ്രീ (5), യോഗ വർഷി (11), അനന്യ (6), മോസികീരൻ (6) എന്നീ നാല് കുട്ടികളാണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്.

പ്രദേശവാസിയായ പളനിസാമിയുടെ ഭാര്യ അഞ്ജമ്മാൾ (60) ഉൾപ്പെടെയുള്ള മാതാപിതാക്കൾ ആടുകളെ മേയ്ക്കുന്നതിനിടെയാണ് സമീപത്ത് കളിക്കുകയായിരുന്ന കുട്ടികൾ അപകടത്തിൽപ്പെട്ടത്. അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നോർത്ത് മധുര പൊലീസ് സ്ഥലത്തെത്തി. 

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ്, നാല് കുട്ടികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഡിണ്ടിഗൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച പാൽ വാൻ വടമദുരൈ പൊലീസ് പിന്തുടർന്ന് പിടിച്ചെടുക്കുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.  

ENGLISH SUMMARY:

In a tragic incident in Tamil Nadu's Dindigul district, four young children lost their lives after a speeding milk van ploughed into them while they were playing by the roadside. The horrific accident occurred on Sunday afternoon at Kollampatti near Vadamadurai while their parents were grazing goats nearby. The deceased children have been identified as Thanushree (5), Yoga Varshi (11), Ananya (6), and Mosikeeran (6), all of whom died on the spot. Following the collision, the driver attempted to flee, but the Vadamadurai police pursued and seized the vehicle while taking the driver into custody.