viral-police

നിര്‍ബന്ധിത ഭൂമി ഇടപാട്  കേസുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മുങ്ങി ഇന്‍ഫ്ലുവന്‍സര്‍ പൊലീസ് ഓഫിസര്‍. മധ്യപ്രദേശ് കത്നിയില്‍ എസ്.പി ആയ നേഹ പച്ചിസിയ ആണ് മുങ്ങിയത്. ഇവരെ കൂടാതെ കേസില്‍ ക്ഷിതിജ് രാജ് ഭാരപത്രെ, മെഹ്റൂഹ് അഹ്മദ് ഹനാഫി എന്നീ പൊലീസ് ഉദ്യോഗസ്ഥരും മുങ്ങിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നേഹയ്ക്ക് വന്‍ ആരാധക പിന്തുണയുണ്ട്. മുന്‍പ് എയര്‍ ഹോസ്റ്റസ് ആയി ജോലി ചെയ്തിരുന്ന നേഹ പിന്നീട് പൊലീസില്‍ ചേരുകയായിരുന്നു. കൊലക്കേസില്‍ പ്രതിചേര്‍ത്ത് ആളുടെ സ്വത്ത് എഴുതിവാങ്ങാന്‍ നേഹയും മറ്റ് രണ്ട് പൊലീസുകാരും ശ്രമിച്ചെന്നതാണ് കേസ്. 

ആകാശ് ലോധി എന്ന ആളുടെ 2.5 ഏക്കര്‍ സ്ഥലം കൈക്കലാക്കാനാണ് മൂവര്‍സംഘം ശ്രമിച്ചത്. എന്നാല്‍ കേസില്‍ കുടുങ്ങിയ ആകാശിനെതിരെ  90 ദിവസം കഴിഞ്ഞിട്ടും പൊലീസിന് ചാര്‍ജ് ഷീറ്റ് ഹാജരാക്കാനാകാഞ്ഞതോടെ ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു . തുടര്‍ന്ന് പുറത്തിറങ്ങിയ ആകാശ് തന്‍റെ കുടുംബത്തെ സ്ഥലം വില്‍ക്കാനാവശ്യപ്പെട്ട് പൊലീസ് ഭീഷണിപ്പെടുത്തുന്നു എന്ന് പരാതി നല്‍കി. പരാതിയുടെ ഗൗരവം മനസിലാക്കി മുഖ്യമന്ത്രിയുടെ ഹെല്‍പ്‍ലൈന്‍ തന്നെ ഇതില്‍ ഇടപെട്ടു.  
യശസ്വിക്ക് ആജീവനാന്ത വിലക്ക്? ലങ്കന്‍ പേസറോട് ഉടക്കിയതില്‍ നടപടിക്ക് ഐസിസി...

ആകാശിന്‍റെ പരാതി പ്രകാരം ആകാശിന്‍റെ പിതാവ് രമേശ് ലോധിയെ ആകാശ് ജയിലിലിരിക്കെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി മറ്റൊരു വീട്ടില്‍ താമസിപ്പിച്ചു. ഇത് നേഹയുടെ നിര്‍ദേശപ്രകാരമായിരുന്നു. തുടര്‍ന്ന് ഇയാളെക്കൊണ്ട് കന്‍വാരയിലെ സ്ഥലത്തെത്തിച്ച് സ്ഥലം വില്‍ക്കണമെന്ന് മൂവരും ആവശ്യപ്പെട്ടു. 1.07 കോടി രൂപയ്ക്ക് സ്ഥലം കൈമാറണമെന്നായിരുന്നു ഇവരുടെ നിര്‍ബന്ധം. എന്നാല്‍ സ്ഥലത്തിന് ഇതിലും മൂല്യമുണ്ടായിരുന്നു. തുടര്‍ന്ന് 15 ലക്ഷത്തിന്‍റെ ചെക്ക് ഇവര്‍ നല്‍കുകയും ബാക്കിയുള്ള 92 ലക്ഷം ഏഴ് ദിവസത്തിനുള്ളില്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു. പുറത്തിറങ്ങിയ ആകാശ് വില്‍പ്പനയെക്കുറിച്ചറിയുകയും രേഖകള്‍ ശേഖരിക്കുകയുമായിരുന്നു. 

എന്നാല്‍ രേഖകളില്‍ 18.20 ലക്ഷം നല്‍കിയെന്നും സ്ഥലത്തിന്‍റെ മൂല്യം 82.86 ലക്ഷമേ ഉള്ളുവെന്നും ചേര്‍ത്തിരിക്കുന്നതായി ശ്രദ്ധിച്ചു. കേസില്‍ അന്വേഷണം നടത്തിയ പൊലീസ് കേസില്‍ മുങ്ങിയ മറ്റൊരു പൊലീസുകാരനായ ഹനീഫിന്‍റെ അക്കൗണ്ടില്‍ നിന്ന് കൈമാറിയ ചെക്കും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാജ ചെക്കാണിതെന്നാണ് പൊലീസിന്‍റെ നിഗമനം. 

ENGLISH SUMMARY:

Influencer SP Neha Pachisiya has gone missing following the registration of an FIR in a forced land deal case. She, along with two other police officers, is implicated in an attempt to forcibly acquire land from a man named Akash Lodhi.