• കഴിഞ്ഞ ചൊവ്വാഴ്ചയാണ് തായ്‌ലന്‍‍ഡിലെ ഫുക്കറ്റില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 300 അടി താഴ്ചയിലേക്ക് പതിച്ചത്. 17 പേര്‍ക്കാണ് പരുക്കേറ്റത്.

എയര്‍ ഇന്ത്യാ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട അപകടത്തില്‍ വിശദീകരണവുമായി പൈലറ്റ് അസോസിയേഷന്‍. വിമാനം താഴ്ത്തി ദുരന്തം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പൈലറ്റ് അസോസിയേഷന്‍ വിശദീകരിച്ചു. അതേസമയം,  പൈലറ്റിന്‍റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവെന്ന് റിപ്പോര്‍ട്ട്. അന്തിമ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ഡിജിസിഎ അറിയിച്ചു.  Also Read: ‘രേണുകസ്വാമിയുടെ അടിവസ്ത്രം വലിച്ചുതാഴെയിട്ടു, സ്വകാര്യഭാഗത്ത് ആഞ്ഞുചവിട്ടി’; നടന്‍ ദര്‍ശന്റെ സഹായിയു‌ടെ വെളിപ്പെടുത്തല്‍ 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് തായ്‌ലന്‍‍ഡിലെ ഫുക്കറ്റില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 300 അടി താഴ്ചയിലേക്ക് പതിച്ചത്. 17 പേര്‍ക്കാണ് പരുക്കേറ്റത്. പരിശോധനാഫലം ലഭിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. അതിനാല്‍ പോസിറ്റീവ് ഫലം സംബന്ധിച്ച് പ്രതികരിക്കാനാകില്ലെന്നും വിമാന കമ്പനി അറിയിച്ചു.  Also Read: സിനിമ ചര്‍ച്ചയ്​ക്കെന്ന് പറഞ്ഞ് വിളിച്ച് വരുത്തി; നടിയെ ബലാല്‍സംഗം ചെയ്ത് വിഡിയോ പകര്‍ത്തി; സംവിധായകന്‍ അറസ്റ്റില്‍ .

ഒഡിഷയ്ക്ക് സമീപമായിരുന്നു വിമാനം ശക്തമായ ആകാശച്ചുഴിയില്‍പ്പെട്ടത്. വിമാനത്തില്‍ 145 പേരുണ്ടായിരുന്നു. ഡല്‍ഹിയിലെത്തിയ ശേഷം പരുക്കേറ്റ 13 യാത്രക്കാരെയും നാല് ജീവനക്കാരെയും ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ, വിമാനത്തിലെ പൈലറ്റുമാരില്‍ പോസ്റ്റ്-ഫ്ലൈറ്റ് പരിശോധന നടത്തി. ക്യാപ്റ്റന്റെ പരിശോധനയിൽ സൈക്കോ ആക്ടീവ് ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് വിവരം. 

ആകാശച്ചുഴിയുണ്ടായപ്പോള്‍ പൈലറ്റ് കൈകാര്യം ചെയ്ത രീതി പരിശോധിക്കും. കാലാവസ്ഥയാണോ കാരണം എന്നും അന്വേഷിക്കും. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചോയെന്നും പരിശോധിക്കും. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പൈലറ്റുമാരെ പറക്കല്‍ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Air India pilots' association says the aircraft was intentionally descended to avoid a larger disaster. The association claims a hydraulic system malfunction contributed to the emergency. The aircraft dropped approximately 300 feet after encountering severe turbulence near Odisha. Seventeen people were injured, including passengers and crew. Reports claimed the captain's preliminary drug screening was positive, but the DGCA says confirmatory test results are awaited. Air India has declined to comment until final laboratory reports are available. Authorities are investigating weather conditions, pilot response, and possible technical issues. The pilots have been grounded pending the outcome of the investigation.