• ഡല്‍ഹിയില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത ഓട്ടോ യാത്രയ്ക്കിടെ ഡ്രൈവർ ട്രാഫിക് സിഗ്നലില്‍ വെച്ച് ഫോണില്‍ അശ്ലീല വിഡിയോ കാണുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തതായി യുവതിയുടെ വെളിപ്പെടുത്തൽ.

ഓട്ടോ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് യാത്രക്കാരി. ഡ്രൈവര്‍ ഫോണില്‍ അശ്ലീല വിഡിയോ കാണുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തു എന്നാണ് യുവതി ആരോപിക്കുന്നത്. ഡല്‍ഹിയില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത ഓട്ടോ യാത്രയ്ക്കിടെ നേരിട്ട അനുഭവമാണ് ഇന്‍സ്റ്റഗ്രാമില്‍ സുകന്യ ദത്ത പങ്കുവച്ചത്. 

നൂറ്റാണ്ട് പഴക്കമുള്ള വീട് തകര്‍ന്നു; ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു

ആസാം സ്വദേശിയായ സുകന്യ റിസര്‍ച്ച് ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലാണ് താമസം. സഫ്ദർജംഗിൽ നിന്ന് മോഡൽ ടൗണിലേക്ക് ഓണ്‍ലൈനായി ഓട്ടോ ബുക്ക് ചെയ്തപ്പോഴാണ് സുകന്യയ്ക്ക് ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 8.45 നായിരുന്നു സംഭവം. 

ട്രാഫിക് സിഗ്നലില്‍ എത്തിയപ്പോള്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയാണ് ഓട്ടോ ഡ്രൈവറുടെ പ്രവൃത്തി ശ്രദ്ധയില്‍പ്പെടുത്തുന്നത്. ബൈക്ക് യാത്രക്കാര്‍ വിവരം കൈമാറിയത് മനസിലാക്കിയ ഉടനെ ഓട്ടോഡ്രൈവര്‍ ഫോണ്‍ ഒളിപ്പിക്കുകയായിരുന്നു എന്നാണ് സുകന്യ പറഞ്ഞത്. യാത്ര അവസാനിക്കാന്‍ 30 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് സംഭവം നടന്നതെന്നും യുവതി പറഞ്ഞു.  

ഹൈവേയിലൂടെയായിരുന്നു യാത്ര, തനിക്ക് അപരിചിതമായ പ്രദേശമായിരുന്നു. അതുകൊണ്ട് ഉടനെ ഡ്രൈവറെ ചോദ്യം ചെയ്യുകയും വാഹനത്തില്‍ നിന്ന് ഇറങ്ങുകയോ ചെയ്തില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഡ്രൈവറെ ചോദ്യം ചെയ്യുന്നതോ വഴിയിൽ ഇറങ്ങുന്നതോ സുരക്ഷിതമാണെന്ന് തോന്നിയില്ലെന്നും സുകന്യ പറഞ്ഞു. തിരക്കേറിയതും പരിചയമുള്ളതുമായ സ്ഥലത്ത് എത്തുന്നത് വരെ ഓട്ടോയില്‍ തുടര്‍ന്നു എന്നും യുവതി പറഞ്ഞു. 

പ്രണയം നിരസിച്ച അധ്യാപികയെ കത്തി ഒടിഞ്ഞിട്ടും തുരുതുരാ കുത്തി; 21കാരന്റെ ക്രൂരതയിൽ അനാഥരായി കുഞ്ഞുമക്കള്‍

യുവതി ഡ്രൈവറെ ചോദ്യം ചെയ്യുന്ന വിഡിയോയാണ് പങ്കിട്ടത്. വിദേശ സ്ത്രീകളുടെ വിഡിയോ താന്‍ കണ്ടെന്നാണ് ഡ്രൈവർ സമ്മതിക്കുന്നത്. ചോട്ടെലാൽ കുമാർ യാദവെന്നാണ് തന്റെ പേരെന്നും ഡ്രൈവര്‍ വിഡിയോയിൽ പറയുന്നുണ്ട്. അതേസമയം, സര്‍വീസ് പ്രൊവൈഡറായ റാപ്പിഡോയില്‍ വിവരം അറിയിച്ചെങ്കിലും കൃത്യസമയത്ത് ഇടപെടലുണ്ടായില്ലെന്നാണ് യുവതിയുടെ ആരോപണം. വിഡിയോ വൈറലായതിന് പിന്നാലെ സഹായവുമായി റാപ്പിഡോയും ഡല്‍ഹി പൊലീസും കമന്‍റിട്ടിട്ടുണ്ട്.

ENGLISH SUMMARY:

A young researcher from Assam named Sukanya Dutta shared a harrowing experience on Instagram after an auto-rickshaw driver in Delhi watched porn and engaged in explicit behavior at a traffic signal. Realizing the danger midway through the late-night journey, she refrained from confronting him immediately because she was in an unfamiliar area on a highway. Other motorists noticed the incident and alerted her, prompting the driver to hide his phone before later confessing on video. Although she criticized ride-hailing service Rapido for an initial delayed response, both the company and Delhi Police have since intervened following the viral post.