• ‘അണ്ണന്‍ സീര്‍ തിട്ടം’ – തമിഴ്നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിജയ്‌യുടെ സമ്മാനം; വിവാഹത്തിന് ഒരു പവന്‍ സ്വര്‍ണവും പട്ടുസാരിയും സര്‍ക്കാര്‍ നല്‍കും. പദ്ധതിക്ക് ബജറ്റില്‍ 812 കോടി രൂപ.

തമിഴ്നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് സര്‍ക്കാര്‍ ഒരു പവന്‍ സ്വര്‍ണവും പട്ടുസാരിയും നല്‍കും. വിജയ് സര്‍ക്കാരിന്‍റെ കന്നി ബജറ്റിലാണ് പ്രഖ്യാപനം. ഇതിനായി 812 കോടിരൂപ വകയിരുത്തി. തമിഴക വെട്രി കഴകം പാര്‍ട്ടി തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്‌ദാനമാണ് ‘അണ്ണന്‍ സീര്‍ തിട്ടം’ എന്ന പേരിലുള്ള പദ്ധതിയിലൂടെ യാഥാര്‍ഥ്യമാകുന്നത്. 

2026-27 സാമ്പത്തിക വർഷത്തേക്കുള്ള ടി.വി.കെ സർക്കാരിന്റെ കന്നിബജറ്റ് ധനമന്ത്രി എന്‍.മേരി വില്‍സണാണ് അവതരിപ്പിച്ചത്. നാളെ കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. പെണ്‍കുട്ടികള്‍ക്കായുള്ള പ്രഖ്യാപനത്തിനു പുറമേ വിദ്യാര്‍ഥികള്‍ക്കും വലിയപരിഗണനയാണ് ബജറ്റിലുള്ളത്. 

തമിഴ്നാട് ധനമന്ത്രി എന്‍.മേരി വില്‍സണ്‍ ബജറ്റ് അവതരിപ്പിക്കുന്നു

Also Read: പൊലീസ് സ്റ്റേഷന്‍ മാറ്റണമെന്ന് ഉദയനിധി; വഴങ്ങി പൊലീസ്; നാടകീയരംഗങ്ങള്‍ 

സൗജന്യ ലാപ്ടോപ്, സൈക്കിള്‍: കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഹെല്‍മറ്റും വാട്ടര്‍ബോട്ടിലും ഉള്‍പ്പെട്ട സൈക്കിളുകളും സര്‍ക്കാര്‍ സൗജന്യമായി നല്‍കും. മത്സരപരീക്ഷകള്‍ക്കായി പ്രത്യേക പരിശീലനം ലഭ്യമാക്കും. 5 ലക്ഷം കോളജ് വിദ്യാര്‍ഥികള്‍ക്ക്എഐ ട്രെയിനിങ് നടത്തുമെന്നും ബജറ്റില്‍ പറയുന്നു. സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായ തുക വർദ്ധിപ്പിച്ചു. സൗജന്യ ബസ് യാത്ര, നികുതി പരിഷ്കാരങ്ങള്‍ എന്നിവയും ബജറ്റില്‍ ഇടംപിടിച്ചു.

അതേസമയം കന്നിബജറ്റിനു മുന്നോടിയായി കടുത്ത രാഷ്ട്രീയ പോരാട്ടമാണ് തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. നടി തൃഷയ്‌ക്കെതിരായ വിവാദ പരാമർശത്തിന്‍റെ പേരിൽ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് മോചിപ്പിക്കുകയും ചെയ്തിരുന്നു. നിയമസഭയ്ക്ക് പുറത്ത് ഉദയനിധിക്ക് വലിയ സ്വീകരണമാണ് ഡിഎംകെ നല്‍കിയത്. കര്‍ഷകരുടെ ദുരിതം പരിഹരിക്കാന്‍ കഴിവില്ലാത്ത സര്‍ക്കാര്‍ ഭരണപരാജയം മറച്ചുവയ്ക്കാനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഉദയനിധി വിമര്‍ശിച്ചിരുന്നു.

Vijay's TVK Govt Announces Free Gold, Silk Sarees, and Laptops in Maiden Budget:

The Tamilaga Vettri Kazhagam (TVK) government led by C. Joseph Vijay presented its maiden budget for the 2026–27 financial year, presented by Finance Minister N. Mary Wilson. Key announcements include providing one sovereign of gold and a silk saree for young women's marriages, alongside laptops for college students, bicycles, helmets, and water bottles for 10th-grade students. The budget also introduces AI training for 5 lakh college students and targeted support for competitive exams, fulfilling major election promises. Meanwhile, political tensions flared following the brief arrest and release of DMK leader Udayanidhi Stalin over controversial remarks about actress Trisha.