തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തഞ്ചാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉദയനിധി സ്റ്റാലിനെ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോയി. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ട്. പൊലീസ് വാഹനത്തിലിരുന്ന് പ്രവര്‍ത്തകരെ ഉദയനിധി അഭിവാദ്യം ചെയ്തു. ഉച്ചയ്ക്ക് 12 മണിവരെ കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. തൃഷയെ ഉന്നമിട്ടായിരുന്നു ഉദയനിധിയുടെ മോശം പരാമര്‍ശം. ചെന്നൈയിൽ വ്യാപക ഡിഎംകെ പ്രതിഷേധമാണ് ഉണ്ടായത്.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ 6 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് ചെയ്യാനായി നീലാങ്കരയിലെ ഉദയനിധിയുടെ വീട്ടിൽ രാവിലെ പൊലീസെത്തി.
വിജയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധത്തിന് ടിവികെ. ഇന്ന് സമരം നടത്താനാണ് ടിവികെയുടെ തീരുമാനം. വിവാദ പരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ ടിവികെ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്തിരുന്നു. Also Read: 'കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നു'; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി .
ഇന്നലെ തഞ്ചാവൂരില്‍ കാവേരി വിഷയത്തില്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് വിജയ്‌ക്കെതിരെയുള്ള വിമര്‍ശനത്തിനിടെ ഉദയനിധി ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. സദസില്‍ ഇരുന്നവര്‍ തൃഷയുടെ പേര് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞയുടനായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ഉദയനിധിക്കെതിരെ ദേശീയ വനിതാ കമ്മിഷനും ടിവികെ പ്രവര്‍ത്തകര്‍ പരാതി നല്‍കി.