കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. പാലക്കാട് നടന്ന കേരള ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പരാമർശം. ബസിന് കാശില്ലാത്ത സ്ത്രീകൾ മക്കളെ ഫീസ് നൽകേണ്ട സ്വകാര്യ സ്കൂളുകളില്‍ ചേര്‍ക്കും. എന്നാൽ രോഗം വരുമ്പോൾ അച്ഛനെയും ഭർത്താവിനെയും കൊണ്ട് സർക്കാർ ആശുപത്രികളുടെ വരാന്തയിൽ കിടക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം എന്നിവയിൽ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റവും സ്വഭാവവും തന്നെ അതിശയിപ്പിക്കുന്നുവെന്നാണ് മന്ത്രി ട്രേഡ് യൂണിയൻ നേതാക്കളെ വേദിയിലിരുത്തിയാണ് പറഞ്ഞത്. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നിലനിൽക്കെ, ഗതാഗത മന്ത്രി തന്നെ സർക്കാരിന്‍റെ പദ്ധതിയെയും ജനങ്ങളുടെ ചിന്താഗതിയെയും അധിക്ഷേപിക്കുന്ന രീതിയിൽ പ്രസംഗിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. Also Read: ഭാര്യ വിളിച്ചപ്പോള്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞു; ബസിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു .
പദ്ധതി നിലവിൽ വന്നതിനു ശേഷം സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന പ്രതിസന്ധികളും കളക്ഷൻ കുറയുന്നതുമായി ബന്ധപ്പെട്ട പരാതികളും ഉന്നയിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രസ്താവന പുറത്തുവന്നത്.