നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ പതിമൂന്നാം നിലയില്‍ നിന്ന് ക്രെയിന്‍ തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് അപകടം.
മുംബൈയുടെ പ്രാന്തപ്രദേശമായ മിരാ റോഡിലെ ജെപി നോർത്ത്' റസിഡൻഷ്യൽ കോംപ്ലക്സിലാണ് അപകടം നടന്നത്. നിർമ്മാണത്തിലിരുന്ന ബഹുനില മന്ദിരത്തിന് താഴെ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് വീഴ്ചയുടെ ആഘാതത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. അപകടത്തെക്കുറിച്ച് വിവരമറിഞ്ഞയുടൻ പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കി. ക്രെയിൻ തകർന്നു വീഴാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.