Image Cerdit: X(right)
തന്നെ കാണാന്‍ തടിച്ചുകൂടിയ ആരാധകരിലൊരാളുടെ കാലില്‍ കാര്‍ അബദ്ധത്തില്‍ കയറ്റിയതില്‍ ഡ്രൈവറെ ശകാരിച്ച് സല്‍മാന്‍ ഖാന്‍. വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്കിടെ രാഷ്ട്രീയ നേതാവ് ആശിഷ് ഷെലാറുടെ വീട്ടിലെത്തി സല്‍മാന്‍ മടങ്ങുമ്പോഴാണ് സംഭവമുണ്ടായത്. സല്‍മാന്‍ സ്ഥലത്തെത്തിയത് അറിഞ്ഞ് ആരാധകര്‍ റോഡുകള്‍ കീഴടക്കി. കാറുമായി പണിപ്പെട്ടാണ് സല്‍മാന്‍റെ ഡ്രൈവര്‍ പുറത്തേക്ക് കടന്നത്. ഇതിനിടെയാണ് ഒരാളുടെ കാലില്‍ കാര്‍ തട്ടിയത്. കാല്‍ അടിയില്‍പ്പെട്ടതോടെ ആരാധകന്‍ വേദന കൊണ്ട് പുളഞ്ഞു. ദേഷ്യം കൊണ്ട് വിറച്ച സല്‍മാന്‍ ഡ്രൈവറുടെ കയ്യില്‍ അടിക്കുന്നത് വഴക്ക് പറയുന്നതും വിഡിയോയില്‍ കാണാം. കാര്‍ മെല്ലെ നീക്കാനും എന്നാലേ അടിയില്‍പ്പെട്ട കാല്‍ എടുക്കാന്‍ കഴിയുകയുള്ളൂവെന്നും ഡ്രൈവറോട് സല്‍മാന്‍ പറയുന്നതും കേള്‍ക്കാം.
അതേസമയം, അബദ്ധത്തില്‍ സംഭവിച്ച കാര്യത്തിന് ഡ്രൈവറോട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്നാണ് ആരാധകരില്‍ ഒരു വിഭാഗത്തിന്‍റെ പക്ഷം. ഡ്രൈവറെ തല്ലിയത് അംഗീകരിക്കാനാവില്ലെന്നും ആളുകള്‍ കുറിച്ചു. എന്നാല്‍ വിഡിയോ മുഴുവനായി പുറത്ത് വന്നതിന് പിന്നാലെ സല്‍മാന്‍ ചെയ്തതാണ് ശരിയെന്നും ആരാധകനായതില്‍ അഭിമാനിക്കുന്നുവെന്നും പോസ്റ്റുകള്‍ എക്സില്‍ നിറഞ്ഞു.
ആരാധകനെ ഇടിച്ച സംഭവത്തിന് മുന്‍പ് സല്‍മാന് ഹസ്തദാനം ചെയ്യാന്‍ ഒരു കുട്ടി എത്തിയെന്നും എന്നാല്‍ സല്‍മാന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ തള്ളിമാറ്റിയെന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്. നിയന്ത്രിക്കാനാവാത്ത രീതിയിലാണ് ആരാധകര്‍ സല്‍മാന്‍റെ കാറിനടുത്തേക്ക് എത്തിയത്. ഒരുവേള താരം തന്നെ ആരാധകരോട് വഴി തരാന്‍ ആവശ്യപ്പെടുന്നതും വിഡിയോയില്‍ കാണാം.