പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ പ്രിയ ജോഡികളാണ് നിവിന്‍ പോളിയും സായ് പല്ലവിയും. ഇപ്പോഴിതാ, സായ് പല്ലവിക്ക് നിവിന്‍ പോളി നല്കിയ സര്‍പ്രൈസ് ഫോണ്‍ കോളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ജഗപതി ബാബു ഹോസ്റ്റ് ചെയ്യുന്ന ഒരു പ്രമുഖ തെലുങ്ക് ടോക്ക് ഷോയിൽ അതിഥിയായി എത്തിയ സായ് പല്ലവിയെ ഞെട്ടിച്ചുകൊണ്ട് അവതാരകൻ തത്സമയം നിവിൻ പോളിയെ ലൈവിൽ കണക്ട് ചെയ്ത് കൊടുക്കുകയായിരുന്നു.
നിവിന്‍ പോളിയുെട ഏറ്റവും പുതിയ ചിത്രം 'ബത്ലഹേം കുടുംബ യൂണിറ്റിനെ' കുറിച്ചാണ് സായ് പല്ലവി കൂടുതലും സംസാരിച്ചത്. രണ്ടുദിവസം മുന്‍പ് ചിത്രം കണ്ടുവെന്നും സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും താരം പറഞ്ഞു.
സായ് പല്ലവിയുടെ വാക്കുകളിങ്ങനെ, മമിത ചെയ്ത കഥാപാത്രം അതിമനോഹരമായിരുന്നു, പിന്നെ, സിനിമയില്‍ ഡയറക്ടര്‍ കഥാപാത്രം ചെയ്ത് പുള്ളിയില്ലേ? ഓരോ തവണയും 'അയ്യപ്പ' എന്ന പറയുമ്പോ ഞാന്‍ പൊട്ടിച്ചിരിക്കും. അത് ശരിക്കും ഇഷ്ടപ്പെട്ടു. ആ സീന്‍ കാണാന്‍ തന്നെ ഒരു പ്രത്യേക രസമായിരുന്നു.
നിവിന്‍ പോളിയുടെ സുഖം വിവരമെല്ലാം അന്വേഷിച്ച സായ് പല്ലവി തന്നെ വിളിച്ചത് ശരിക്കും സര്‍പ്രൈസ് ആയി പോയെന്നും വിളിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും പറഞ്ഞു. സിനിമ കണ്ടതിനു ശേഷം അങ്ങോട്ട് വിളിക്കാന്‍ ഇരിക്കുകയുകയായിരുന്നെന്നും ഇങ്ങോട്ട് വിളിച്ചപ്പോള്‍ ഒരുപാട് സന്തോഷമായെന്ന് പറയുന്നതും വിഡിയോയിലുണ്ട്. വരാനിരിക്കുന്ന ചിത്രം 'രാമായണം: പാർട്ട് 1'-ൽ സീതയായി വേഷമിടുന്ന സായ് പല്ലവിക്ക് നിവിൻ പോളി ആശംസകളും അറിയിച്ചു.
നിവിന്‍ പോളി ഫാന്‍സ് പേജുകളിലെല്ലാം വിഡിയോ വൈറലാവുന്നുണ്ട്. ഡയറക്ടറിന്റെ പേര് സംഗീത് പ്രതാപ് എന്നാണെന്നും അദ്ദേഹത്തിന്റെ മറ്റ് സിനിമകള്‍ കൂടി കാണൂ.. കൂടുതല്‍ ചിരിക്കാന്‍ താരത്തിന് കഴിയും എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. ‘പ്രേമം’ റിലീസ് ചെയ്ത് പത്ത് വർഷത്തോളമാകുമ്പോഴും ഇരുവർക്കുമിടയിലെ സൗഹൃദവും ആത്മബന്ധവും അതുപോലെ തന്നെ നിലനിൽക്കുന്നത് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നെറ്റിസണ്‍സ്.