AI Image

AI Image

TOPICS COVERED

റസിഡന്‍ഷ്യല്‍ സ്കൂളിന്‍റെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കവേ നാലു വിദ്യാര്‍ഥിനികള്‍ക്ക് പാമ്പുകടിയേറ്റു. ഒരാള്‍ മരിച്ചു. മറ്റു വിദ്യാര്‍ഥിനികള്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലാണ്. ജാര്‍ഖണ്ഡിലെ ലൊഹാര്‍ഡഗ നഗരത്തിലെ സാംസിറ ഹയര്‍ സെക്കന്‍ററി റസി‍ഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. പെണ്‍കുട്ടികള്‍ക്ക് പാമ്പുകടിയേറ്റതോടെ ഹോസ്റ്റലിലെ മറ്റുകുട്ടികളും പരിഭ്രാന്തരായി. ഹോസ്റ്റലിലുണ്ടായിരുന്ന അധ്യാപിക ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

പന്ത്രണ്ടുകാരിയായ വര്‍ഷ ഒറോണാണ് മരിച്ചത്. മനീഷ കുമാരി (14)യെന്ന വിദ്യാര്‍ഥിനിയെ സദര്‍ ആശുപത്രിയിലും, ഗുരുതരാവസ്ഥയിലുള്ള ഫുല്‍മാനിയ ഓറോണെ(11)യും അനിഷകുമാരി(11)യെയും റിംസ് ആശുപത്രിയിലേക്കും മാറ്റി.

വിവരമറിഞ്ഞെത്തിയ കുട്ടികളുടെ കുടുംബാംഗങ്ങള്‍ വലിയ പ്രതിഷേധമാണ് ഹോസ്റ്റലിന് പുറത്ത് ഉയര്‍ത്തിയത്. നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. പൊലീസെത്തിയാണ് ബന്ധുക്കളെ ശാന്തരാക്കിയത്.

ENGLISH SUMMARY:

A tragic incident has occurred at the Samsira Higher Secondary Residential School in Lohardaga, Jharkhand, where four students were bitten by a snake while sleeping in their hostel room. Twelve-year-old Varsha Oraon succumbed to the venom, while three other students—Manisha Kumari (14), Phulmani Oraon (11), and Anisha Kumari (11)—are currently receiving medical treatment. Following the attack, the hostel inmates were gripped by panic, and the resident teacher immediately rushed the children to nearby medical facilities. The news triggered intense protests outside the school as grieving family members and local residents gathered to demand accountability for the lack of safety measures. Local police intervened to bring the situation under control and calm the agitated crowds. This distressing event has sparked a wider conversation about the security and maintenance standards within residential educational institutions in the region.