യുജിസി നെറ്റ് ക്രമക്കേടില്‍ വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നു. വീഴ്ച അംഗീകരിക്കാതെ മുഖം രക്ഷിക്കാന്‍ പുനപരീക്ഷ സര്‍ക്കാര്‍ വൈകിപ്പിച്ചു എന്നാണ് ആരോപണം. ജന്തർ മന്തറിലെ പ്രതിഷേധം ഭയന്നാണ് തിയതി പ്രഖ്യാപനം വൈകിപ്പിച്ചതെന്നാണ് വിദ്യാർഥികളുടെ വാദം. തുടര്‍ പഠനം അവതാളത്തിലാകുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.
ജൂണിലാണ് 87 വിഷയങ്ങളില്‍ യുജിസി നെറ്റ് പരീക്ഷ നടന്നത്. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി ചോദ്യപേപ്പറുകളിലെ അക്ഷരതെറ്റ്, വ്യാകരണ തെറ്റ്, വിവര്‍ത്തനത്തിലെ തെറ്റ് തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ തൊട്ടടുത്ത ദിവസം തന്നെ ഉയര്‍ന്നിരുന്നു. ഇംഗ്ലീഷ് ചോദ്യ പേപ്പറില്‍ മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ മാറ്റമില്ലാതെ വന്നതും ഗൗരവതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. അടുത്ത ദിവസം തന്നെ അന്വേഷണ സമിതി രൂപൂകരിച്ചിട്ടും പുനപരീക്ഷ പ്രഖ്യാപിക്കാനും മറ്റ് വിഷയങ്ങളുടെ പ്രൊവിഷണല്‍ ഉത്തര സൂചിക പുറത്ത് വിടാനും ഇത്ര സമയം എടുത്തത് എന്തുകൊണ്ടാണ് എന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. Also Read: 14 മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസ് പ്രതികള്‍! വി.ഡി.സതീശനെതിരെ 18 കേസുകള്‍
ഇത് ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധം ഭയന്നാണെന്നാണ് ആരോപണം. പുനപരീക്ഷയുടെ പ്രകടനത്തെയും തുടര്‍ പഠനത്തെയും ബാധിക്കുമെന്നാണ് വിദ്യാര്‍ഥികളുടെ ആശങ്ക. പുനപരീക്ഷക്കായി വിദ്യാര്‍ഥികള്‍ വീണ്ടും യാത്രാ, താമസ ചെലവുകൾ കണ്ടെത്തണം. കഴിയുന്നിടത്തോളം വിദ്യാര്‍ഥികള്‍ക്ക് ആവശ്യപ്പെടുന്ന ഇടത്തില്‍ തന്നെ പരീക്ഷ കേന്ദ്രം അനുവദിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മറുപടി. പുനപരീക്ഷക്ക് ഫീസ് ഇല്ലെന്ന് അറിയിച്ച എന്‍ടിഎ ആദ്യ പരീക്ഷയുടെ ഫീസ് തിരികെ നൽകുമോ എന്നതില്‍ പ്രതികരിച്ചിട്ടില്ല.