പൊലീസ് സ്റ്റേഷനില്‍ വനിതാ കോണ്‍സ്റ്റബിളിനോട് മോശമായി പെരുമാറുന്ന വിഡിയോ പ്രചരിച്ച പൊലീസുകാരനെതിരെ നടപടി. കമ്പ്യൂട്ടര്‍ റൂമില്‍ വച്ച യുവതിയെ ചുംബിക്കുന്ന വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഉത്തര്‍പ്രദേശിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം.
സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അരവിന്ദിന് എതിരെയാണ് നടപടി. ഓഫീസിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിച്ചത്. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കസേരയിലിരിക്കുകയായിരുന്ന അരവിന്ദിനടുത്തേക്ക് സ്ത്രീ എത്തുന്നതും ചുംബിക്കുന്നതുമാണ് വിഡിയോയിലുള്ളത്.
വിഡിയോ വൈറലായതിന് പിന്നാലെ അരവിന്ദിനെ സസ്പെന്‍ഡ് ചെയ്തു. വിഡിയോയിലുള്ള സ്ത്രീയുടെ പങ്കിനെ പറ്റി അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന് ശേഷം സ്ത്രീക്കെതിരെയും നടപടിയെടുക്കുമെന്നും പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു.