Image Credit: Facebook.com/ShashiChandna

TAGS

പശുവിന്‍റെ കുത്തേറ്റ് ബിജെപി വനിതാ നേതാവിന് ഗുരുതര പരുക്ക്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശശി ചന്ദ്നയെയാണ് തെരുവില്‍ അലഞ്ഞുതിരിഞ്ഞ പശു ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണ്ഡാവലി വാര്‍ഡില്‍ നിന്നുള്ള ബിജെപി പ്രതിനിധിയായാണ് ശശി ചന്ദ്ന. രാവിലെ 10 മണിയോടെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. നടക്കുന്നതിനിടെ കന്നുകാലി തനിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് കൗണ്‍സിലര്‍ പറഞ്ഞു. പശുവിന്‍റെ കുത്തേറ്റ് തലയിടിച്ചാണ് വീണത്. തലയ്ക്കും മറ്റു ഭാഗങ്ങളിലും പരുക്കുണ്ടെന്നും ഇവര്‍ പിടിഐയോട് പറഞ്ഞു.  

പ്രദേശത്ത് അലഞ്ഞുതിരിയുന്ന കന്നുകാലികളെക്കുറിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‌ നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്നും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി. കിഴക്കൻ ഡൽഹിയിലെ നിർമ്മൻ വിഹാറിലുള്ള നഴ്‌സിംഗ് ഹോമിൽ ചികിത്സയിലാലാണ് ശശി ചന്ദ്നി. 

ENGLISH SUMMARY:

A BJP woman leader was seriously injured in a cow attack in Delhi. The incident highlights the issue of stray cattle in the city and has raised concerns about public safety.