ഉത്തര്‍പ്രദേശ് ലക്നൗവില്‍ മൂന്നുനില കെട്ടിടത്തില്‍ തീപിടിച്ച് 15 പേര്‍ക്ക് ദാരുണാന്ത്യം. വടക്കൻ ലഖ്‌നൗവിലെ അലിഗഞ്ചിലെ വാണിജ്യ കെട്ടിടത്തിലാണ് തീപടര്‍ന്നത്. കോച്ചിങ് കേന്ദ്രവും ഗെയിമിങ് കേന്ദ്രവും പെറ്റ് ക്ലിനിക്കുമുള്‍പ്പെടെ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.  തീപടര്‍ന്നതിനുപിന്നാലെ വിദ്യാര്‍ഥികളടക്കം കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടു.  ഇവര്‍ ആശുപത്രിയിലാണ്.  അകത്തുകുടുങ്ങിയവരാണ് മരിച്ചത്.  പതിനാല് ഫയർ ടെൻഡറുകൾ ഉപയോഗിച്ചാണ് തീയണയ്ക്കുന്നത്. തീ നിയന്ത്രണ വിധേയമാണ്  മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് സ്ഥിതി വിലയിരുത്തി. 

 

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കെട്ടിടത്തിന്റെ ഉൾവശം മുഴുവൻ തീപിടിച്ചതായാണ് വിവരം. കെട്ടിടത്തിൽനിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുന്ന ആളുകളുടെ നിരവധി വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എത്രപേർ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഇല്ല. നിരവധിപേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം

ENGLISH SUMMARY:

At least 15 people were killed after a massive fire broke out in a three-storey commercial building in Aliganj, Lucknow, Uttar Pradesh. The building housed a coaching centre, gaming facility, and pet clinic. Students and other occupants jumped from upper floors to escape the flames, while several people were reportedly trapped inside. Fourteen fire tenders were deployed to control the blaze. Authorities are continuing rescue operations as the cause of the fire remains under investigation.