19-hand

TOPICS COVERED

കുറഞ്ഞ പ്രായമുള്ളവര്‍ക്ക് കനത്ത ശിക്ഷ വിധിക്കുന്നത് രാജ്യത്ത് അപൂര്‍വമാണ്. എന്നാല്‍ 19കാരന് വധശിക്ഷ വിധിച്ചിരിക്കുകയാണ് മഹാരാഷ്ട്ര ജല്‍ഗാവ് ജില്ലാക്കോടതി. 13കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും 13കാരിയുടെ മൂന്ന് സഹോദരങ്ങളെയും കൊലപ്പെടുത്തുകയും ചെയ്ത കേസിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയ ക്രൂരമായ കുറ്റകൃത്യമെന്നാണ് വിധി വായിക്കെ കോടതി പ്രസ്താവിച്ചത്.

ഒക്ടോബര്‍ 2020നാണ് കേസിനാസ്പദമായ സംഭവമരങ്ങേറിയത്. പീഡനത്തിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മധ്യപ്രദേശില്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. വീട്ടില്‍ 13കാരിയും ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമടങ്ങുന്ന രണ്ട് സഹോദരങ്ങളുമാണ് ഉണ്ടായിരുന്നത്. രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ അന്ന് 19കാരനായിരുന്ന സീതാറാം ബരേല വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് യുവാവ് 13കാരിയെ ക്രൂര ബലാല്‍സംഗത്തിന് ഇരയാക്കി. പെണ്‍കുട്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ കയ്യില്‍ കിട്ടിയ കോടാലി ഉപയോഗിച്ച് ബരേല കുട്ടിയെ വെട്ടിക്കൊന്നു. ശബ്ദം കേട്ടെത്തിയ സഹോദരങ്ങളെയും ഇയാള്‍ വെട്ടിക്കൊല്ലുകയായിരുന്നു. പിറ്റേന്ന് വീട്ടിലെത്തിയ മാതാപിതാക്കള്‍ കണ്ടത് നാല് മക്കളുടെയും തല അറുത്തുമാറ്റിയ ശരീരങ്ങളായിരുന്നു. 

28 പേരാണ് കേസില്‍ സാക്ഷികളായത്. ഇത് കൂടാതെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച രക്തസാംപിളും ശരീരസ്രവ സാംപിളുകവും ബരേലയുടേതാണെന്ന് തെളിഞ്ഞു. ഇതുകൂടാതെ കുറ്റകൃത്യത്തിന് ശേഷം ബരേല തന്‍റെ പിതാവിനെയും അമ്മാവനെയും വിളിച്ച് താന്‍ കൊല ചെയ്തത് അറിയിച്ചതായും തെളിഞ്ഞു. 

കൊലപാതകം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ബലാല്‍സംഗം എന്നിവയാണ് ബരേലയ്ക്ക് മേല്‍ ചുമത്തിയ കുറ്റങ്ങള്‍.

ഇത് കൂടാതെ ഇത്രയും ഹീനമായ കുറ്റകൃത്യം ചെയ്തിട്ടും ബരേല കുറ്റബോധത്തിന്‍റെ നുറുങ്ങ് പോലും കാണിച്ചില്ലെന്നും അച്ഛനെയും അമ്മാവനെയും താന്‍ ചെയ്ത ക്രൂരത വീരവാദമെന്ന കണക്കിന് വിളിച്ചുപറഞ്ഞെന്നും കോടതി നിരീക്ഷിച്ചു.

യുവാവ് സമൂഹത്തിന് ഭീഷണിയാണെന്നും പുറത്തുവിട്ടാല്‍ സാക്ഷികളുടെ ജീവന് ആപത്തായേക്കാമെന്നും കോടതി പറഞ്ഞു. സാക്ഷികളുടെ ജീവന് ഭീഷണിയാവുന്ന രീതിയില്‍ യുവാവിനോട് അനാവശ്യമായ ദയവ് കാണിക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. 

ENGLISH SUMMARY:

In a shocking and rare verdict, a 19-year-old has been sentenced to death by a Maharashtra court for the brutal rape and murder of a 13-year-old girl and her three siblings. The court deemed the crime, which occurred in October 2020, as a pre-planned and cruel act.