പ്രതീകാത്മക ചിത്രം
തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ 16കാരിയെ ക്രൂരമായി പീഡിപ്പിച്ചു. കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയരികില്‍ ഉപേക്ഷിച്ചു. 30കാരനായ പ്രതി മാരി സെല്‍വത്തെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് സഹോദരനെ കാണുന്നതിനായി പോകുകയായിരുന്നു പെണ്‍കുട്ടി.
വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പരിസരവാസികളാണ് ആശുപത്രിയില്‍ എത്തിച്ചതും കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചതും. നിലവില്‍ ചികില്‍സയിലാണ് പതിനാറുകാരി. കുട്ടിയുടെ ബന്ധുക്കളുടെ സഹായത്തോടെയാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതി മാരി സെല്‍വത്തെ തിരിച്ചറിഞ്ഞത്.
ശിവഗംഗ സ്വദേശിയായ ഇയാളെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടി മര്‍ദിക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പരുക്കേറ്റ ഇയാളും ചികില്‍സയിലാണ്. അതിനിടെ കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായതായി ആരോപണം ഉയരുന്നുണ്ട്.