termite-money

TOPICS COVERED

 

കൊല്‍ക്കത്തയിലെ പ്രമുഖ കലാലയങ്ങളിലൊന്നാണ്  സുരേന്ദ്രനാഥ് കോളജ്. എന്നാല്‍ പഠനകാര്യങ്ങളിലല്ല ഈയിടെ  കോളജ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. മറിച്ച് ഒരു  കണ്ടെത്തലാണ്.  കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ ഓഫിസിനുള്ളില്‍ നിന്ന് ചിതലരിച്ച നിലയില്‍ ഒരു കോടിയോളം രൂപയും തോക്കുകളും കോണ്ടം പാക്കറ്റുകളും കണ്ടെത്തിയത്.  ഇവയ്ക്ക് പുറമെ യൂണിയന്‍ ഓഫിസ് രണ്ട് ശീതികരിച്ച ബെഡ്റൂമുകളുമാക്കി മാറ്റിയിരുന്നു. ‌ വിദ്യാലയങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ശക്തി ഉപയോഗിച്ച് ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമാണ് ഇതുസംബന്ധിച്ച് ബിജെപി ഉയര്‍ത്തിയിരിക്കുന്നത്.

ഒരു വര്‍ഷത്തോളം പൂട്ടിക്കിടന്ന ഓഫിസ് തുറന്നത് ചൊവ്വാഴ്ചയാണ്. 2019 മുതല്‍ കാംപസ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കാതിരുന്നതിനാല്‍ കോളജിലെ യൂണിയന്‍ റൂം അടച്ചിടാന്‍ തൃണമൂല്‍ സര്‍ക്കാരിനോട് കല്‍ക്കട്ട ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. സൗത്ത് കൊല്‍ക്കത്ത ലോ കോളജില്‍ 2025ല്‍ നടന്ന 24കാരിയുടെ കൂട്ടബലാല്‍സംഗക്കേസ് നിരീക്ഷിക്കവേയാണ് കോടതി സുന്ദര്‍നാഥ് കോളജിലെ യൂണിയന്‍ ഓഫിസ് പൂട്ടാന്‍ ഉത്തരവിട്ടത്. 

തുടര്‍ന്ന് ഈ വര്‍ഷം ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ കോളജുകളിലെ വിദ്യാര്‍ഥി യൂണിയനുകളുടെ ഫണ്ട് എത്രയെന്ന് കണക്കാക്കാന്‍ ഉത്തരവുണ്ടായത്. ഇതിന് പിന്നാലെയാണ് കോളജില്‍ അധികൃതര്‍ തന്നെ പൂട്ടിയ യൂണിയന്‍ ഓഫീസ് തുറന്ന് പരിശോധന നടത്തിയത്. 

സീറ്റ് തട്ടിപ്പിലൂടെ നേടിയ പണമാകാം ഇതെന്നും കണ്ടെത്തിയ മറ്റ് ഉപകരണങ്ങളെക്കുറിച്ചോ എ.സി റൂമുകളെക്കുറിച്ചോ വ്യക്തതയില്ല. മുന്‍പ് ഇത്തരം രണ്ട് മുറികളുണ്ടെന്നും വിദ്യാര്‍ഥികളും കോളജ് ജീവനക്കാരും ഇവിടെ മെസ്സാജ് ചെയ്യാന്‍ എത്താറുണ്ടെന്നുമെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തള്ളക്കളയപ്പെടുകയായിരുന്നു. 

 

ENGLISH SUMMARY:

Surendranath College in Kolkata is in the news not for academics, but for a shocking discovery within its student union office. Officials found approximately ₹1 crore in cash, along with guns and condom packets, and discovered the office had been converted into two air-conditioned bedrooms.