auto

നമ്മളിൽ പലരും വലിയ ശമ്പളമുള്ള ഒരു വൈറ്റ് കോളർ ജോലി സ്വപ്‌നം കണ്ട് നടക്കുന്നവരാണ്. എന്നാൽ, മറ്റുള്ളവർ ലക്ഷ്വറി ആയി കാണുന്ന ഒരു ജീവിതം വേണ്ടെന്ന് വെച്ച്, സ്വന്തം സന്തോഷത്തിന് പ്രാധാന്യം നൽകിയ ഒരു സ്ത്രീയുടെ വിജയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

ഡോ. നെസ്രിൻ മിദ്‌ലാജ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വന്ന ഈ വീഡിയോയിൽ ഓട്ടോ ഓടിക്കുന്ന ഒരു സ്ത്രീയെയാണ് കാട്ടുന്നത്. ഒരു ഐടി  കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇവർ ആ ജോലി വേണ്ടെന്നു വെച്ചാണ് ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയത്. താൻ അനുഭവിച്ചിരുന്ന വലിയ രീതിയിലുള്ള മാനസീക സമ്മർദ്ദവും വിഷാദവുമൊന്നും ഇപ്പോൾ ഇല്ലെന്നും മാസം 60,000 രൂപ സാമ്പത്തിക്കാൻ കഴിയുന്നുണ്ടെന്നും അവർ പറയുന്നു. 

ദിവസവും കമ്പൂട്ടറിന് മുന്നിലിരുന്നുണ്ടായ മടുപ്പും മറ്റ് പ്രശ്നങ്ങളും മൂലം കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സമാധാനത്തോടെ ജീവിക്കുന്നതിലാണ് അവർ സന്തോഷം കണ്ടെത്തിയത്. 'സ്ത്രീകൾക്ക്, വലിയ ധൈര്യമാണ് ഒന്ന് മനസുവെച്ചാൽ പഠിച്ചെടുക്കാവുന്നതേ ഉള്ളു എന്തും എന്ന് വ്യക്ത്മാക്കുന്ന സന്ദേശം നൽകിയാണ് വീഡിയോ അവസാനിക്കുന്നത്. 

സമൂഹം എന്ത് വിചാരിക്കും എന്ന് കരുതി ദുഃഖിച്ചിരിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് തനിക്കിഷ്ട്ടപ്പെട്ട കാര്യങ്ങൾ ചെയ്ത ജീവിതം ആസ്വദിക്കുന്നത്. ആ ലക്ഷറി യഥാർഥത്തിൽ വലിയ വിഭാഗം ആളുകൾക്കും നഷ്ട്ടമായിക്കൊണ്ടിരിക്കുകയാണെന്ന് ആളുകൾ വീഡിയോയ്ക്ക് താഴെ പ്രതികരിക്കുന്നുണ്ട്. 

പണവും പദവിയും മാത്രമല്ല, സമാധാനവും സ്വന്തം താൽപ്പര്യവും തിരഞ്ഞെടുക്കുന്നതാണ് യഥാർഥ വിജയമെന്ന് ഈ വീഡിയോ നമ്മെ ഓർമ്മപ്പെടുത്തിയേക്കാം. 

ENGLISH SUMMARY:

A woman's inspiring career change from a high-pressure IT job to becoming an auto driver is gaining viral attention for prioritizing personal happiness and mental well-being over societal expectations and a high salary. This success story highlights the importance of choosing fulfilling work and finding peace, challenging conventional notions of success.