sssssssss-y

TOPICS COVERED

മലയാള വിനോദലോകത്ത് എന്നും ട്രെൻഡ് സെറ്ററായ  മനോരമമാക്സ്, സ്റ്റാൻഡ്-അപ്പ് കോമഡി പ്രേമികൾക്കായി പുത്തൻ ഒറിജിനൽ സീരീസ് അവതരിപ്പിക്കുന്നു. ‘HU HA HU – Who Has Humor’ എന്ന റിയാലിറ്റി ഷോ  ആഗോളതലത്തിൽ തരംഗമായ സ്റ്റാൻഡ്-അപ്പ് കോമഡിക്ക് മലയാളത്തിൽ ഒരു പ്രൊഫഷണൽ വേദി ഒരുക്കുകയാണ്. കേവലം തമാശകൾക്കപ്പുറം, വേറിട്ട അവതരണശൈലി ഒരുക്കുന്ന ഒരു ചിരിവിരുന്നാണ് ഈ ഷോയിലൂടെ മനോരമമാക്സ് ലക്ഷ്യമിടുന്നത്.

പരമ്പരാഗത സ്കിറ്റുകളിൽ നിന്നും മിമിക്രി രീതികളിൽ നിന്നും മാറി, നിരീക്ഷണ പാടവവും കഥപറച്ചിലും മുഖ്യമാകുന്ന ശുദ്ധമായ സ്റ്റാൻഡ്-അപ്പ് കോമഡി ഷോയാണിത്. തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് പ്രതിഭകളാണ് പത്ത് എപ്പിസോഡുകളിലായി മാറ്റുരയ്ക്കുന്നത്. ഡിജിറ്റൽ യുഗത്തിലെ പ്രേക്ഷകരുടെ അഭിരുചികൾക്കൊപ്പം നിൽക്കുന്നതും സാംസ്കാരികമായി മലയാളികളുമായി സംവദിക്കുന്നതുമായ ഉള്ളടക്കമാണ് ‘HU HA HU’-വിന്റെ പ്രത്യേകത. ഒറിജിനൽ കണ്ടന്റുകളുടെ കാര്യത്തിൽ മനോരമമാക്സ് പുലർത്തുന്ന മികവ് ഈ ഷോയിലൂടെയും പ്രേക്ഷകർക്ക് അനുഭവിക്കാനാകും. ശനി , ഞായർ ദിവസങ്ങളിൽ വൈകിട്ട് 7 മണിക്ക് ഹു ഹാ ഹൂവിന്റെ പുതിയ എപ്പിസോഡുകൾ ആസ്വദിക്കാം. 

ഓരോ ആഴ്ചയും പുതിയ സിനിമകളുമായി എത്തുന്ന മലയാളത്തിലെ ഒന്നാം നമ്പർ ഒടിടി പ്ലാറ്റ്‌ഫോമാണ് മനോരമമാക്സ്. മഴവിൽ മനോരമയിലെയും മനോരമ ന്യൂസിലെയും ഹിറ്റ് പ്രോഗ്രാമുകൾക്ക് പുറമെ, അഞ്ഞൂറിലധികം ബ്ലോക്ക്ബസ്റ്റർ സിനിമകളും ഇരുപതിനായിരത്തിലധികം മണിക്കൂർ നീളുന്ന വിനോദശേഖരവുമാണ് ഇതിലൂടെ പ്രേക്ഷകർക്ക് ലഭ്യമാകുന്നത്. ‘HU HA HU’ മനോരമമാക്സ് ആപ്പിലും വെബ്സൈറ്റിലും മഴവിൽ മനോരമയുടെ സോഷ്യൽ മീഡിയയിലുമായിരിക്കും ലഭ്യമാകുക. മലയാളത്തിലെ സ്റ്റാൻഡ്-അപ്പ് കോമഡി രംഗത്ത് പുതിയ ചരിത്രം കുറിക്കാൻ പോകുന്ന ഈ ചിരിവിരുന്ന് മിസ്സാകാതെ കാണുക. ‘HU HA HU’ കാണാന്‍ ക്ലിക്ക് ചെയ്യൂ.

ENGLISH SUMMARY:

ManoramaMax's new original series, 'HU HA HU – Who Has Humor,' is set to revolutionize Malayalam stand-up comedy. This reality show offers a professional platform for stand-up comedy, moving beyond traditional skits to focus on observational humor and storytelling, ensuring a laugh riot for the audience.