മരത്തില്‍ പണം കായ്ക്കുമോ. ഞെട്ടേണ്ട കായ്ക്കില്ല. പക്ഷെ മരത്തില്‍ കായ്ച പണം ഉണക്ക ഇല പോലെ താഴേക്ക് പതിക്കുകയാണെന്നാണ് യുപിയിലെ ബുലന്ദ്ഷഹറിലെ നാട്ടുകാര്‍ കരുതിയത്. മരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന പണം വാരിയെടുക്കാന്‍ ആളുകള്‍ വട്ടത്തില്‍ കൂടുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ മരത്തിലെങ്ങനെ പണമെത്തിയെന്ന വാര്‍ത്തയാണ് ഏറെ കൗതുകം. 

രണ്ട് ലക്ഷം രൂപ പെട്ടിയിലാക്കി പോകുകയായിരുന്നു ഒരാള്‍. പോകും വഴി കുരങ്ങന്‍ പെട്ടി തട്ടിപ്പറിച്ച് മരത്തില്‍ കയറി. മരത്തില്‍ കയറിയ കുരങ്ങന്‍ പെട്ടി തുറക്കാന്‍ അധികസമയമെടുത്തില്ല. 

പിന്നീട് പണത്തിന്‍റെ മഴയെന്ന പോലെ നോട്ടുകള്‍ വാരിയെറിയുകയായി കുരങ്ങന്‍. പെറുക്കാനായി നിരവധി ആളുകള്‍ താഴെ കൂടുകയും ചെയ്തു. പണം ഇവര്‍ വാരിക്കൂട്ടുന്നത് വരേയേ വിഡിയോ ഉള്ളു. എന്നാല്‍ ഞങ്ങള്‍ താഴേ ഉള്ളപ്പോള്‍ കുരങ്ങന്‍മാര്‍ ഇങ്ങനെ പണം വാരിയെറിയുന്നില്ലല്ലോ എന്നതടക്കം കമന്‍റുകളുണ്ട്. 

ENGLISH SUMMARY:

Monkey drops money from tree in an astonishing incident in Uttar Pradesh. Locals gathered to collect the falling currency after a monkey snatched a box of cash and threw it from a tree, creating a viral spectacle.