Image Credit: PTI

ഉന്നതതല യോഗത്തിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ ഉത്തരവിട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. സഹകരണ ബാങ്കുകള്‍ വഴി ചെറിയ തുക കടമെടുത്ത കര്‍ഷകര്‍ക്കാണ് നടപടിയുടെ ആനുകൂല്യം ലഭിക്കുക. അരലക്ഷം രൂപയില്‍ താഴെ വായ്പയെടുത്ത രണ്ടരയേക്കറില്‍ താഴെ കൃഷിയിടമുള്ള കര്‍ഷകരുടെ മുഴുവന്‍ തുകയും എഴുതിത്തള്ളും. ചെറുകിട കര്‍ഷകരില്‍ അരലക്ഷം രൂപയില്‍ താഴെ  വായ്പയെടുത്തവരുടെ 50 ശതമാനം വായ്പയാകും എഴുതിത്തള്ളുക. 50,000ത്തില്‍ കൂടുതല്‍ വായ്പയെടുത്തവരുടെ കടത്തില്‍ ചട്ടങ്ങള്‍ പ്രകാരമാകും ഇളവ്.

50,001 നും അറുപതിനായിരത്തിനും ഇടയില്‍ വായ്പയെടുത്തവര്‍ക്ക് 40,000 രൂപ ഇളവ് ചെയ്യുമെന്നും 60,001 നും 70,000ത്തിനും ഇടയില്‍ വായ്പയെടുത്തവര്‍ക്ക് 30,000 രൂപയും ഇളച്ച് നല്‍കും. 70,001 രൂപയ്ക്കും 80000 രൂപയ്ക്കും ഇടയില്‍ വായ്പയെടുത്തവര്‍ക്ക് 20,000  രൂപയുടെ ഇളവാകും ലഭിക്കുക. 80,001 നും ഒരു ലക്ഷത്തിനുമിടയില്‍ വായ്പയെടുത്തവര്‍ക്കാവട്ടെ 10,000 യാകും ഇളവ്. ഒരുലക്ഷത്തിന് മുകളില്‍ വായ്പയെടുത്തവര്‍ക്ക് അയ്യായിരം രൂപയും ഇളവ് നല്‍കും. 

2025 മേയ് 1 നും 2026 ഫെബ്രുവരി 28നും ഇടയില്‍ വായ്പയെടുത്ത കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. അതേസമയം, കാര്‍ഷിക കടം എഴുതിത്തള്ളാനെടുത്ത മാനദണ്ഡം ശരിയല്ലെന്ന ആരോപണവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. അഞ്ചേക്കര്‍ വരെ ഭൂമിയുള്ളവരുടെ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളുമെന്നായിരുന്നു ടിവികെയുടെ വാഗ്ദാനമെന്നും ഇത് കര്‍ഷകരെ വഞ്ചിക്കലാണെന്നും സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ആരോപണത്തില്‍ ടിവികെ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

പുതുതായി റിലീസ് ചെയ്യുന്ന തമിഴ് സിനിമകള്‍ക്ക് ആദ്യ ആഴ്ചയ്ക്ക് ശേഷം ദിവസം അഞ്ച് പ്രദര്‍ശനങ്ങള്‍ വിജയ് അനുവദിച്ചത്. പ്രാദേശിക ഉല്‍സവ ദിവസങ്ങളിലും പൊതുഅവധികളിലും പ്രത്യേക പ്രദര്‍ശനത്തിനും അനുമതിയുണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പറയുന്നു. നാലു പ്രദര്‍ശനങ്ങളായിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്.

ENGLISH SUMMARY:

Following a high-level government review meeting, Tamil Nadu Chief Minister Vijay has officially ordered a comprehensive farm loan waiver scheme alongside significant relaxations for the regional film exhibition sector. The agricultural relief measure directly benefits marginal farmers who secured small-scale loans through cooperative banks between May 1, 2025, and February 28, 2026. Under the approved policy framework, individuals holding under 2.5 acres of land with debts below ₹50,000 will receive a complete waiver, while higher loan slabs up to ₹1,00,000 qualify for systematically scaled-down exemptions. However, several local agricultural unions have raised strong objections, claiming the TVK administration compromised on its initial campaign pledge to clear all farm debts for families owning up to five acres of land. Meanwhile, the entertainment industry welcomed a lucrative policy shift as the Chief Minister approved five daily theatrical screenings for newly released Tamil films after their opening week, a major increase from the traditional four-show limit.