Image Credit: X/kishorjoshi02

Image Credit: X/kishorjoshi02

TOPICS COVERED

ബിഹാറില്‍ പാസഞ്ചര്‍ ട്രെയിനില്‍ വന്‍ തീപിടിത്തം. സാസറാമില്‍ നിന്ന് പട്നയിലേക്ക് പോകാന്‍ കിടന്ന ട്രെയിനിലാണ് തീ പിടിത്തമുണ്ടായത്. സാസറാം റെയില്‍വേ സ്റ്റേഷനിലെ ആറാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു ട്രെയിനുണ്ടായിരുന്നത്. ബോഗികള്‍ കത്തിയമരുന്നതിന്‍റെയും കനത്ത പുകയുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

കോച്ചിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ്  പ്രാഥമിക നിഗമനം. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, ട്രെയിനില്‍ യാത്രക്കാരുണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ല. തീ പടര്‍ന്ന് പിടിക്കുന്നത് കണ്ടതോടെ പ്ലാറ്റ്ഫോമില്‍ നിന്ന ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും രക്ഷപെടാന്‍ തിക്കിത്തിരക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം.