pocso-bengaluru

Image: X, @OpIndia_in

TOPICS COVERED

ബെംഗളൂരുവിലെ കോണ്‍ഗ്രസ് നേതാവിനെതിരെ പോക്സോ കേസ്. വിവാഹിതയായ കാമുകിയുടെ പ്രായപൂര്‍ത്തിയാവാത്ത മക്കളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ബംഗളൂരു നോർത്ത് ഡിസിസി ജനറൽ സെക്രട്ടറി ആനന്ദ് നായിഡുവിനെതിരെ ഉയര്‍ന്നുവന്ന പരാതി. 

കഴിഞ്ഞ നാലുവര്‍ഷമായി വിവാഹിതയായ യുവതിയുമായി ആനന്ദ് നായിഡു പ്രണയത്തിലായിരുന്നു. ബംഗളൂരു പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. രാഷ്ട്രീയരംഗത്തുള്ള ഒരാൾക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നുവന്നത് വലിയ ചർച്ചകൾക്ക് സാഹചര്യമൊരുക്കിയതായാണ് വിവരം.

ബംഗളൂരു നോർത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ജനറൽ സെക്രട്ടറിയാണ് പ്രതിയായ ആനന്ദ് നായിഡു. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ആനന്ദ് നായിഡുവിനെതിരെ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തത്. 

തന്റെ ഭാര്യയുമായി ആനന്ദിനുണ്ടായ ബന്ധം മക്കള്‍ ചോദ്യംചെയ്തതോടെ ഇരുമ്പുവടി ഉപയോഗിച്ച് കൈകകളിലും കാലുകളിലും ഉള്‍പ്പെടെ ശരീരമാസകലം മര്‍ദിച്ചെന്നും കടിച്ച് മുറിവേല്‍പ്പിച്ചെന്നും പരാതിയില്‍ പറയുന്നു. 

കുട്ടികളും ആനന്ദ് നായിഡുവിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ തന്റെ സമ്മതമില്ലാതെ ഭാര്യയും നായിഡുവും ചേർന്ന് സ്വത്തുക്കൾ വകമാറ്റിയതായും യുവതിയുടെ ഭര്‍ത്താവ് പരാതിയില്‍ പറയുന്നു. 

POCSO Case Filed Against Congress Leader in Bengaluru:

A POCSO (Protection of Children from Sexual Offences) case has been registered against a Congress leader in Bengaluru. Anand Naidu, the General Secretary of the Bengaluru North District Congress Committee (DCC), is accused of sexually assaulting the minor children of a woman with whom he was allegedly in a relationship.