വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലേക്ക് പ്രതിശ്രുത വധുവിനെ ക്ഷണിച്ച ശേഷം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനായി അമിത അളവില്‍ ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച യുവാവിന് ദാരുണാന്ത്യം. ഗുരുഗ്രാമിലെ സെക്ടര്‍ 53ലാണ് സംഭവം. നാഗ്പുര്‍ സ്വദേശിയായ രോഹിത് ലാല്‍ (29) ആണ് മരിച്ചത്. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്നു. രണ്ട് ദിവസമായിട്ടും രോഹിതിന്റെ വിവരമൊന്നുമില്ലാതായതോടെ സഹപ്രവര്‍ത്തകന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി മുറി തുറന്നപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ രോഹിതിനെ കണ്ടെത്തിയത്. മേശപ്പുറത്ത് നിന്നും ഗുളികകളുടെ സ്ട്രിപ് കണ്ടെടുത്തു. ഇവ വിദഗ്ധ പരിശോധനയ്ക്കായി അയച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

യുവതി ഫ്ലാറ്റിലെത്തുന്നതിന് മുന്‍പ് തന്നെ രോഹിതിന്‍റെ മരണം സംഭവിച്ചുവെന്നാണ് പൊലീസ് പറയുന്നത്. യുവതി ആവര്‍ത്തിച്ച് വിളിച്ചിട്ടും രോഹിതിനെ ഫോണില്‍ കിട്ടിയിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായെന്നും പൊലീസ് വെളിപ്പെടുത്തി. അമിത അളവില്‍ ലൈംഗിക ഉത്തേജന മരുന്ന് ഉള്ളിലെത്തിയതോടെ ഹൃദയസ്തംഭനം സംഭവിച്ചതാണ് മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പഴുതടച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:

A 29-year-old employee of the Quality Council of India, Rohit Lal, was found dead in his Sector 53 flat in Gurugram. Police suspect a cardiac arrest triggered by an overdose of sexual enhancement pills, as several strips were recovered from the scene. The incident occurred shortly before his fiancée was scheduled to visit. Investigations are ongoing to determine the exact cause of death following forensic analysis of the pills and post-mortem results.