ഡല്‍ഹിയില്‍ സ്വന്തം നെഞ്ചിലേക്ക് നിറയൊഴിച്ച് യുവാവും ദൃശ്യങ്ങള്‍ പകര്‍ത്തി സുഹൃത്തും. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം. യുവാവ് സംഭവ സ്ഥലത്തുവച്ചുതന്നെ കൊല്ലുപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 28കാരനായ പവൻ എന്നയാളാണ് മരിച്ചത്.
എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് വിഡിയോ പകർത്തിയ ആൾക്ക് അറിയില്ലായിരുന്നു എന്നാണ് വിവരം. വിഡിയോയില്‍ യുവാവ് തോക്കില്‍ തിര നിറയ്ക്കുന്നതും തുടർന്ന് സ്വന്തം നെഞ്ചിലേക്ക് തോക്ക് ചൂണ്ടുകയും ചെയ്യുന്നു. തുടര്‍ന്ന് നെഞ്ചിന്‍റെ ഇടതുവശത്ത് തോക്കുവച്ച് ട്രിഗർ വലിക്കുകയായിരുന്നു. പിന്നീട് കാണുന്നത് നിലത്ത് വീണുകിടക്കുന്ന യുവാവിനെയാണ്. നെഞ്ചിലെ മുറിവില്‍ നിന്നും രക്തം ഒഴുകുന്നതും കാണാം.
ദൃശ്യങ്ങളുടെ തുടക്കത്തിൽ, റെക്കോർഡ് ചെയ്യുന്ന വ്യക്തി തിര നിറയ്ക്കുന്നത് എങ്ങിനെയാണെന്ന് പറഞ്ഞുകൊടുക്കുന്നുമുണ്ട്. എന്നാല്‍ തോക്ക് യുവാവ് സ്വന്തം നേരെ ചൂണ്ടിയപ്പോള്‍ വെടിവയ്ക്കരുതെന്നും ക്യാമറയ്ക്ക് പിന്നിലുള്ള ആള്‍ പറയുന്നു. എന്നാല്‍ നിമിഷങ്ങൾക്കുശേഷം യുവാവ് വെടിവയ്ക്കുകയായിരുന്നു. പിന്നാലെ നീ എന്താണ് ചെയ്തതെന്ന് വിഡിയോ എടുക്കുന്നയാള്‍ ഞെട്ടലോടെ വിളിച്ചു പറയുന്നുണ്ട്.
യുവാവിനെ ഉടന്‍ ആശുപത്രിയല്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പവന്‍റെ ബന്ധുവും സുഹൃത്തും കൂടിയായ ഹിമാന്‍ഷുവാണ് വിഡിയോ റെക്കോര്‍ഡ് ചെയ്തത്. ഉപയോഗിച്ച തോക്കിന്‍റെ ലൈസന്‍സും ഹിമാന്‍ഷുവിന്‍റെ പേരിലുള്ളതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.