crime-meerut

ഇഷ്ടിക ഉപയോഗിച്ച് പിതാവിന്റെ തല ഇടിച്ചുതകര്‍ത്ത് കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. മീററ്റില്‍ സിവില്‍ ലൈന്‍ ഭാഗത്താണ് സംഭവം. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം നടക്കുന്നത്.ബിഹാറിലെ മൊതിഹാരി സ്വദേശിയായ രാജേഷാണ് കൊല്ലപ്പെട്ടത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പിതാവും മകനും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമായി. പിന്നാലെ കയ്യാങ്കളിയായി. തുടര്‍ന്ന് മകന്‍ അമന്‍ സമീപത്തുണ്ടായിരുന്ന ഇഷ്ടികയെടുത്ത് പിതാവിന്റെ തലയില്‍ തുടരെ ഇടിച്ചിടിച്ച് കൊലപ്പെടുത്തി ഇഷ്ടിക ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലയിലും ദേഹത്തുമേറ്റ ഗുരുതര പരുക്കുകളാണ് രാജേഷിന്റെ മരണകാരണമെന്ന് പൊലീസ് പറയുന്നു.

20 വര്‍ഷമായി മകനൊപ്പമാണ് ഇയാളുടെ താമസം. ആക്രിക്കച്ചവടം നടത്തുകയാണ് ഇരുവരും. മറ്റ് കുടുംബാംഗങ്ങളെല്ലാം ബിഹാറിലാണ് താമസം. അച്ഛനും മകനും കടുത്ത മദ്യപാനശീലമുളളവരായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നും വലിയ ബഹളം കേട്ടെന്നും വഴക്ക് നടക്കുന്നതായും സമീപവാസികള്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. പിതാവിനെ കൊലപ്പെടുത്തിയതിനു പിന്നാലെ അമന്‍ സ്വന്തം കൈത്തണ്ട മുറിച്ചുകളഞ്ഞതായും പൊലീസ് വ്യക്തമാക്കുന്നു. രാജേഷ് സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടതായും പ്രതി അമനെ കസ്റ്റഡിയിലെടുത്തതായും മീററ്റ് സിറ്റി എസ്പി ആയുഷ് വിക്രം പറഞ്ഞു

 

 

Son Arrested for Father's Brutal Murder with Brick:

A son has been arrested for allegedly killing his father with a brick in Meerut after a drunken dispute escalated into a physical altercation. The incident highlights a tragic case of domestic violence stemming from alcohol abuse.