എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

മഥുരയില്‍ കണ്ടെയ്നര്‍ ട്രക്ക് ബസിലിടിച്ച് ആറ് യാത്രക്കാര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരപരുക്കേറ്റു. പുലര്‍ച്ചെ 2.45ന് യമുന എക്സ്പ്രസ് വേയില്‍ സുരീര്‍ പൊലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം. നോയിഡയില്‍ നിന്ന് കാണ്‍പൂരിലെ റസൂലാബാദിലേക്ക് പോവുകയായിരുന്ന ബസാണ് ദുരന്തത്തിനിരയായത്.

യാത്രക്കാരന് ശുചിമുറിയില്‍ പോകുന്നതിനായി ഇടയ്ക്ക് വച്ച് ബസ് നിര്‍ത്തിയപ്പോഴായിരുന്നു അപകടം. പാഞ്ഞുവന്ന ട്രക്ക് ബസിന്‍റെ വശത്തിടിക്കുകയായിരുന്നു. ആറ് യാത്രക്കാരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് വിവരം. പരുക്കേറ്റയാള്‍ അപകടനില തരണം ചെയ്തെന്നും പൊലീസ് പറഞ്ഞു.

അപകടമുണ്ടായ ഉടന്‍ ട്രക്ക് ഡ്രൈവറും ക്ലീനറും ഓടി രക്ഷപെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ട്രക്ക് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.

6 Killed as Speeding Truck Rams Into Bus on Yamuna Expressway:

Six people were killed and one was critically injured when a container truck rammed into a stationary bus on the Yamuna Expressway in Mathura. The accident occurred at approximately 2:45 AM near the Surir police station while the bus was traveling from Noida to Kanpur. The tragedy struck when the bus driver pulled over to allow a passenger to use a restroom, at which point the speeding truck collided with the side of the vehicle. Following the crash, the truck driver and cleaner fled the scene, and police are currently conducting a search to apprehend them.