AI Generated Image

AI Generated Image

TOPICS COVERED

മുന്‍ കാമുകന്‍റെ ഭാര്യയുടെ ശരീരത്തിലേക്ക് എച്ച്ഐവി വൈറസ് കുത്തിവച്ച് യുവതിയുടെ ക്രൂരത. സംഭവത്തില്‍ യുവതി അടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധം പിരിക്കാനാണ് യുവതി ക്രൂരത ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ കര്‍ണൂലിലാണ് സംഭവം.

കർണൂൽ സ്വദേശിയായ ബോയ വസുധരയാണ് കേസിലെ മുഖ്യപ്രതി. സ്വകാര്യ ആശുപത്രിയിലെ നഴ്സായ കോങെ ജ്യോതി, 20 വയസുള്ള രണ്ട് മക്കള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വസുധരയുടെ മുന്‍ കാമുകന്‍റെ ഭാര്യയായ കുര്‍ണൂലിലെ സ്വകാര്യ ആശുപത്രിയില്‍ അസിസ്റ്റന്‍റെ പ്രൊസഫറിലാണ് എച്ച്‍ഐവി രോഗിയുടെ രക്തം കുത്തിവെച്ചത്. മുന്‍കാമുകന്‍ മറ്റൊരാളെ വിവാഹം ചെയ്തത് ഇഷ്ടപ്പെടാത്തതിലുണ്ടായ വിരോധമാണ് ക്രൂരതയ്ക്ക് കാരണം. 

റോഡ് അപകടം ഉണ്ടാക്കി പദ്ധതി നടപ്പാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ജനുവരി ഒന്‍പതിന് 2.30 ഓടെ യുവതി വീട്ടിലേക്ക് വരികയായിരുന്നു. ഈ സമയത്ത് മോട്ടോർ സൈക്കിളിൽ വന്ന രണ്ടുപേർ മനഃപൂർവ്വം യുവതിയുടെ മേൽ വാഹനം ഇടിച്ചുകയറ്റുകയായിരപന്നു. പരിക്കേറ്റ യുവതിയെ സഹായിക്കാനെന്ന വ്യാജേന എത്തിയ വസുധര യുവതിയുടെ ശരീരത്തില്‍ എച്ച്ഐവി വൈറസ് കുത്തിവെയ്്ക്കുകയായിരുന്നു. 

റിസര്‍ച്ചിനെന്ന വ്യാജേന സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും എച്ച്ഐവി രോഗികളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചാണ് ക്രൂരത. യുവതിയുടെ ഭര്‍ത്താവും ഡോക്ടറാണ്. ഇവരുടെ പരാതിയില്‍ കര്‍ണൂല്‍ III ടൗണ്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

ENGLISH SUMMARY:

HIV injection case: A woman injected her ex-lover's wife with HIV, leading to arrests. The motive was revenge after the ex-lover married someone else.