മെട്രോ സ്റ്റേഷനുള്ളില്‍ക്കയറി പരസ്യമായി മൂത്രമൊഴിച്ച് യുവാവ്. യാത്രക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഓടി രക്ഷപെടുകയായിരുന്നു. ഡല്‍ഹി മെട്രോയിലാണ് സംഭവം. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.
നിരവധിപ്പേരാണ് യുവാവിന്‍റെ പ്രവര്‍ത്തിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. രാത്രി പത്തുമണിയോടെയാണ് തന്‍റെ മുന്നില്‍ നിന്ന യുവാവ് പ്ലാറ്റ്ഫോമിലേക്ക് മൂത്രമൊഴിച്ചതെന്നും വിഡിയോ പകര്‍ത്തുന്നത് കണ്ടതും ഓടിക്കളഞ്ഞുവെന്നും യാത്രക്കാരില്‍ ഒരാള്‍ വെളിപ്പെടുത്തി. അതില്‍ പിന്നെ മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ മാത്രമേ താന്‍ മെട്രോയില്‍ കയറാറുള്ളൂവെന്നും അവര്‍ കുറിച്ചു. ഇങ്ങനെ വൃത്തികേട് കാണിച്ചയാളുടെ ഫൊട്ടോ പ്രിന്‍റെടുത്ത് മെട്രോ സ്റ്റേഷന്‍റെ ഭിത്തിയില്‍ ഒരാഴ്ചയെങ്കിലും ഒട്ടിച്ച് വയ്ക്കണമെന്നാണ് ഒരാള്‍ കുറിച്ചത്. സാമാന്യബോധം എല്ലാവര്‍ക്കും ഇല്ലെന്നതിന് ഉദാഹരണമാണിതെന്ന് മറ്റൊരാളും കുറിച്ചു. ശിക്ഷാര്‍ഹമാണ കുറ്റമാണിതെന്ന് ഒരാള്‍ കമന്‍റ് ചെയ്തു.
ആയിരങ്ങളാണ് ദിവസവും മെട്രോയില്‍ യാത്ര ചെയ്യുന്നത്. ഒന്‍പത് ലൈനുകളിലും മെട്രോ ശുചിമുറി സൗകര്യം ഒരുക്കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകള്‍ക്കുള്ളില്‍ ശുചിമുറി സൗകര്യമുണ്ടെന്നും പണം കൊടുത്തും അല്ലാതെയും ഉപയോഗിക്കാന്‍ സാധിക്കുമെന്നും എന്നിട്ടും ആളുകള്‍ ഇങ്ങനെ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നത് എന്തുകൊണ്ടാണെന്നും ചിലര്‍ കുറിച്ചു. അതേസമയം എന്നാണ് സംഭവമുണ്ടായതെന്നോ ഏത് സ്റ്റേഷനിലാണെന്നോ വിഡിയോയില്‍ പറയുന്നില്ല.