ഡൽഹിയുടെ ആകാശത്ത് വിസ്മയ പട്ടങ്ങള്‍ പറത്തി കോഴിക്കോടന്‍ സംഘം.  രാജ്യാന്തര പട്ടം പറത്തൽ മേളയിലാണ് ‘വൺ ഇന്ത്യ കൈറ്റ് ടീം’ അംഗങ്ങൾ വമ്പന്‍ പട്ടങ്ങള്‍ പറത്തി ശ്രദ്ധ നേടിയത്.  

ഡല്‍ഹിയുടെ ആകാശത്ത് പാറിപ്പറക്കുന്ന വർണപ്പട്ടങ്ങള്‍.  നാം സാധാരണ കാണുന്ന ചെറിയ പട്ടങ്ങള്‍ നിരവധിയുണ്ട്.  വാനം നിറയുന്ന വമ്പന്‍ പട്ടങ്ങളുമായാണ് കോഴിക്കോടുനിന്നുള്ള ‘വൺ ഇന്ത്യ കൈറ്റ് ടീം’ രാജ്യാന്തര പട്ടം പറത്തൽ മേളയ്ക്കെത്തിയത്.

നാൽപതടിയോളം ഉയരമുള്ള വലിയ പാരച്യൂട്ട് പട്ടം മുതൽ പല ആകൃതിയിലും വലുപ്പത്തിലുമുള്ള പട്ടങ്ങളുടെ ശേഖരവുമായാണ് അഞ്ചംഗ സംഘത്തിന്‍റെ പ്രകടനം.   ഇത് പത്താം തവണയാണ് സംഘം ഡൽഹിയിലെ പട്ടം പറത്തൽ മേളയില്‍ പങ്കെടുക്കുന്നത്.  സരായ് കലെ ഖാനിലെ ബൻസേര പാർക്കിലാണ് മേള. 

ENGLISH SUMMARY:

The 'One India Kite Team' from Kozhikode captivated spectators at the International Kite Festival held at Baansera Park in Sarai Kale Khan, Delhi. The five-member team showcased a stunning collection of kites, including a massive 40-foot parachute kite and various other unique shapes and sizes. This marks the tenth consecutive year that the group has represented Kerala at this prestigious event. While the sky was filled with numerous small traditional kites, the giant inflatables from the Kozhikode team stood out as a major attraction. Their consistent participation highlights the growing popularity of professional kite flying as an art form in Kerala.