TAGS

‘താഴേ വച്ചാല്‍ ചിതലരിക്കും തലയില്‍ വച്ചാല്‍ പേനരിക്കും’, കുഞ്ഞുങ്ങളെ എത്ര കരുതലോടെയാണ് നേക്കേണ്ടതെന്ന് വ്യക്തമാക്കുന്ന വരികളാണിവ. പലരും കുഞ്ഞുങ്ങളെ എടുത്ത് പെരുമാറുന്ന രീതി കാണുമ്പോള്‍ ഭയം തോന്നാറും ഉണ്ട്. എന്നാല്‍ ഭയപ്പെടുത്തുന്നതും അരിശം തോന്നിക്കുന്നതുമായ ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു കുഞ്ഞിനെ അമ്മ എടുത്തുകൊണ്ടുവരുന്നതും തന്‍റെ സ്കൂട്ടറിന്‍റെ സീറ്റിനടിയിലെ ഡിക്കിയില്‍ കുഞ്ഞിനെ കിടത്തി സീറ്റടച്ച് വാഹനം ഓടിച്ചുപോകുന്നതാണ് വിഡിയോ.

ഡിക്കിയില്‍ തലയണ വച്ചിരിക്കുന്നത് കാണാം. തൊട്ടില്‍ അല്ലെങ്കില്‍ കിടയ്ക്ക എന്ന ലാഘവത്തിലാണ് യുവതി കുഞ്ഞിനെ സ്കൂട്ടറിനുള്ളില്‍ കിടത്തുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള വിഡിയോ ആണെന്ന് വാഹനത്തിന്‍റെ നമ്പര്‍പ്ലേറ്റില്‍ നിന്നും വ്യക്തം.

എങ്ങനെയാണ് കാറ്റോ വെളിച്ചമോ ഇല്ലാതെ ആ കുഞ്ഞ് ജീവിക്കുക, ചെറിയ സാധനങ്ങളോ ഹെല്‍മെറ്റോ വയ്ക്കാന്‍ മാത്രം പറ്റുന്ന സ്ഥലത്ത് കുഞ്ഞിനെ കിടത്താന്‍ യുവതിക്ക് എങ്ങനെ തോന്നി, ഇവരൊക്കെ ഒരു അമ്മയാണോ എന്നതടക്കം നിരവധി കമന്‍റുകളാണ് വിഡിയോയ്ക്ക് താഴെ. ഇത് റീല്‍ ചിത്രീകരണമാണോ, കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നോ എന്നതടക്കം ചോദ്യങ്ങളുണ്ട്.

ENGLISH SUMMARY:

A shocking video is circulating online showing a mother placing her baby in the under-seat storage compartment of her scooter and driving away. This incident has raised serious concerns about child safety and parental responsibility, sparking widespread debate and outrage.