• മകനൊപ്പമുള്ള ദീപാവലി ആഘോഷങ്ങളുടെ ചിത്രം ഇൻസ്റ്റാഗ്രാമിലാണ് താരങ്ങൾ പോസ്റ്റ് ചെയ്തത്

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ബോളിവുഡിലെ പ്രിയ ജോഡികളായ കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ മകൻ വിഹാൻ കൗശലിന്റെ ആദ്യ ചിത്രം പങ്കുവെച്ചു. മകന്‍ വിഹാനൊപ്പമുള്ള ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലാണ് താരങ്ങൾ പോസ്റ്റ് ചെയ്തത്. 

ദീപാവലി പൂജയുടെ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ് വിക്കിയും കത്രീനയും പങ്കുവെച്ചത്. മാതാപിതാക്കളെപ്പോലെ പരമ്പരാഗതമായ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് കുഞ്ഞു വിഹാനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. "എല്ലാവർക്കും പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ദീപാവലി ആശംസകൾ" എന്ന് ഇരുവരും കുറിച്ചു. 

ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയതോടെ വിഹാനെ സൈബര്‍ ലോകം ഏറ്റെടുത്തു. കുഞ്ഞു വിഹാനെ 'ലഡു' എന്നും 'ക്യൂട്ട് ബേബി' എന്നും വിശേഷിപ്പിച്ചാണ് താരങ്ങളും സിനിമാ മേഖലയിലുള്ളവരും ആരാധകരിലേറെയും കമന്റ് ബോക്സിൽ സ്നേഹം ചൊരിയുന്നത്.

കഴിഞ്ഞ വര്‍ഷമാണ് വിക്കിക്കും കത്രീനയ്ക്കും ആൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനശേഷമുള്ള ഇവരുടെ ആദ്യ ദീപാവലി ആഘോഷമായതിനാൽ തന്നെ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. 

ENGLISH SUMMARY:

Bollywood couple Katrina Kaif and Vicky Kaushal shared the very first public picture of their son, Vihaan Kaushal, while extending Diwali wishes to their fans. Posting the family portrait on Instagram during their Diwali puja, the couple and little Vihaan were seen in traditional "twinning" outfits. The post quickly went viral across social media, with fans and fellow celebrities showering the newborn with affection in the comment section.