Image Credit: x/NCS_Earthquak
അസമിലെ മൊറാഗാവ് ജില്ലയില്‍ ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 5.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ശക്തിയേറിയ കുലുക്കത്തോടെ ആളുകള്‍ വീടുകളില്‍ നിന്ന് പ്രാണരക്ഷാര്‍ഥം ഇറങ്ങിയോടി. ബ്രഹ്മപുത്ര നദിയുടെ തെക്കന്‍ തീരത്ത് ഏകദേശം 50 കിലോമീറ്ററോളം അടിയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജിയുടെ വിലയിരുത്തല്‍. അതേസമയം, നാശനഷ്ടങ്ങളുണ്ടായോ എന്ന് ഇതുവരെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
സെന്‍ട്രല്‍ അസമിലെ പല ജില്ലകളും ഗുവാഹട്ടിയും കുലുങ്ങി. അരുണാചല്‍പ്രദേശിലും മേഘാലയയിലും സെന്‍ട്രല്‍ ഭൂട്ടാനിലും ചൈനയിലെ ചിലയിടങ്ങളിലും ബംഗ്ലദേശിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് തുടര്‍ ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഭൂകമ്പസാധ്യത പ്രദശത്താണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
നേരത്തെ ശനിയാഴ്ച നേപ്പാളിലെ താപ്പിള്‍ജങ് ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പമാപിനിയില്‍ 4.6 ആണ് അന്ന് രേഖപ്പെടുത്തിയത്. സീസ്മിക് സോണ്‍ നാലിലും അഞ്ചിലുമാണ് നേപ്പാള്‍ വരുന്നത്. ഹിമാലയന്‍ പ്രദേശവും തീവ്ര ഭൂകമ്പസാധ്യതാ മേഖലയിലാണുള്ളത്.
google trending topic: assam earthquake today guwahati