Ahmedabad: Checked-in luggage of stranded passengers kept outside Sardar Vallabhbhai Patel International Airport amid IndiGo flight disruptions, in Ahmedabad, Friday, Dec. 5, 2025. (PTI Photo)(PTI12_05_2025_000412B)
പൈലറ്റുമാര്‍ക്ക് വിശ്രമം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഡിജിസിഎയുടെ പുതിയ ചട്ടങ്ങളെയും സാങ്കേതിക തകരാറുകളെയും തുടര്‍ന്ന് താറുമാറായ ഇന്‍ഡിഗോ സര്‍വീസിനെതിരെ വ്യാപകരോഷം തുടരുന്നു. മണിക്കൂറുകളോളം വിമാനത്താവളങ്ങളില്‍ കുടുങ്ങിയതിന്‍റെ ദേഷ്യവും നിസ്സഹായതയും അമര്‍ഷവുമെല്ലാം ആളുകള്‍ എയര്‍ലൈന്‍കൗണ്ടറുകളിലും സമൂഹമാധ്യമങ്ങളിലും പ്രകടിപ്പിക്കുന്നുമുണ്ട്. ആയിരത്തോളം ഫ്ലൈറ്റുകളാണ് ഇതുവരെ ഇന്‍ഡിഗോ റദ്ദാക്കിയത്.
Passengers wait outside the Indigo Airlines ticketing counter at the Chhatrapati Shivaji Maharaj International Airport, after several Indigo Airlines flights were cancelled, in Mumbai, India, December 5, 2025. REUTERS/Francis Mascarenhas
മുംബൈ വിമാനത്താവളത്തില്‍ പന്ത്രണ്ടു മണിക്കൂര്‍ കുടുങ്ങിപ്പോയ മുന്‍ ക്രിക്കറ്റ് താരവും ലോകകപ്പ് ജേതാവുമായ മദന്‍ലാലിന്‍റെ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 'മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം 12 മണിക്കൂറായിട്ടും പുറപ്പെട്ടിട്ടില്ല. ജനങ്ങളെകുറിച്ച് ഈ രാജ്യത്ത് ആര്‍ക്കുമൊരു വിചാരമില്ലെന്ന് വേണം കരുതാന്‍. വിമാനത്താവളം മീന്‍ ചന്ത കണക്കായിട്ടുണ്ടെന്നും മദന്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. നിരവധിപ്പേരാണ് മദന്‍റെ പോസ്റ്റിന് ചുവടെ യോജിപ്പ് പ്രകടിപ്പിച്ചും തങ്ങള്‍ നേരിട്ട ദുരിതം പങ്കുവച്ചും എത്തിയിരിക്കുന്നത്.
ഡിസംബര്‍ 15ഓടെ മാത്രമേ സര്‍വീസുകള്‍ സാധാരണ നിലയിലേക്കെത്തൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചയില്‍ 48 മണിക്കൂര്‍ നേരം നിര്‍ബന്ധമായും പൈലറ്റുമാര്‍ക്ക് വിശ്രമം നല്‍കണമെന്നാണ് പുതിയ ചട്ടം. രാത്രി നേരത്തെ ലാന്‍ഡിങ് ആറില്‍ നിന്ന് ആഴ്ചയില്‍ രണ്ടുതവണയായും കുറിച്ചിട്ടുണ്ട്. ഇത് കാര്യക്ഷമായി നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ഇന്‍ഡിഗോ സമ്മതിച്ചിട്ടുമുണ്ട്.
Bengaluru: IndiGo aircrafts stationed at Kempegowda International Airport amid the airline's flight disruptions, in Bengaluru, Friday, Dec. 5, 2025. (PTI Photo/Shailendra Bhojak)(PTI12_05_2025_000417B)
പ്രതിദിനം 2300 ഫ്ലൈറ്റുകളാണ് ഇന്‍ഡിഗോയുടേതായി സര്‍വീസ് നടത്തുന്നത്. പ്രശ്നങ്ങള്‍ പരിഹരിച്ചുവരികയാണെന്നും വിമാനത്താവളങ്ങളില്‍ നിലവില്‍ കുടുങ്ങിയവരുടെ പ്രശ്നം പരിഹരിച്ച ശേഷം റീഫണ്ട്, വിമാനം റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്നും യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് വ്യക്തമാക്കി.
എല്ലാ എയര്‍പോര്‍ട്ടുകളിലും ഇന്നും ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് പത്തും കൊച്ചിയില്‍ മൂന്നും കണ്ണൂരില്‍ രണ്ടും കരിപ്പൂരില്‍ ഒന്നും സര്‍വീസുകളാണ് കേരളത്തില്‍ മാത്രം റദ്ദാക്കിയത്. ശബരിമല തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും ഇന്‍ഡിഗോയുടെ നടപടി ബാധിച്ചു. ബെംഗളൂരുവിലാണ് ഏറ്റവുമധികം വിമാനങ്ങള്‍ റദ്ദാക്കിയത്. 124 സര്‍വീസുകള്‍. ഡല്‍ഹിയില്‍ നിന്നുള്ള 50 ഫ്ലൈറ്റുകളും അഹമ്മദാബാദില്‍ നിന്ന് 19ഉം ചെന്നൈയില്‍ നിന്ന് ഒന്‍പതും ഫ്ലൈറ്റുകള്‍ റദ്ദാക്കി.