ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. നാഗപട്ടണത്ത് 30 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഉച്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പുതുച്ചേരിയിലും കനത്തമഴ. 10 എന്‍ഡിആര്‍എഫ് യൂണിറ്റുകൾ കൂടി തമിഴ് നാട്ടിലേക്കെത്തി. ഗുജറാത്തിലെ വഡോദരയിൽ നിന്ന് പ്രളയ സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങളുമായി ആറ് യൂണിറ്റ് പുലർച്ചെ ചെന്നൈയിൽ എത്തി. ചെന്നൈയില്‍ നിന്നുള്ള 47 വിമാനങ്ങള്‍ റദ്ദാക്കി.
ശ്രീലങ്കയ്ക്കുള്ള ഇന്ത്യന്‍ സഹായം തുടരുകയാണ്. ഇതുവരെ 4.5 ടൺ ഡ്രൈ റേഷൻ അടക്കമുള്ള ആവശ്യ വസ്തുക്കളുമായി ഐ എൻ എസ് വിക്രാന്ത്, ഐ എൻ എസ് ഉദയഗിരി എന്നീ കപ്പലുകൾ കൊളോബോയിൽ എത്തി. 2 ചേതക് ഹെലികോപ്റ്ററുകൾ പ്രളയ മേഖലകളിൽ തിരച്ചിലിൽ നടത്തുന്നുണ്ട്.
ഐ എൻ എസ് സുകന്യ വിശാഖപട്ടണത്ത് നിന്ന് ശ്രീലങ്കയിലേക്ക് തിരിച്ചു. വ്യോമസേന വിമാനങ്ങൾ, ചേതക് ഹെലികോപ്റ്റർ എന്നിവ ഉപയോഗിച്ചും ആവശ്യ സാധനങ്ങളും തിരച്ചിൽ നടത്താനുള്ള ഉപകരണങ്ങളും എത്തിച്ചു.