വിവാഹ ചടങ്ങില്‍ ചിപ്സ് വാങ്ങാന്‍ ഓടിയെത്തിയവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലെ റാഠില്‍ ചൊവ്വാഴ്ച നടന്ന സമൂഹ വിവാഹത്തിനിടെയാണ് സംഭവം. അതിഥികൾക്ക് ലഘുഭക്ഷണം വിളമ്പുന്നതിനിടെ ആള്‍ക്കാര്‍ തിരക്ക് കൂട്ടികയും സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു.
മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതി പ്രകാരം നടന്ന വിവാഹത്തിനിടെയാണ് സംഭവം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 383 വധൂവരന്മാരുടെ വിവാഹമാണ് വേദിയില്‍ നടന്നത്. വിവാഹ ചടങ്ങുകൾ പൂർത്തിയായ ശേഷം ലഘുഭക്ഷണം വിളമ്പാൻ തുടങ്ങിയതോടെ ആളുകൾ ചിപ്‌സ് പാക്കറ്റുകൾ വാങ്ങാൻ ഓടിയെത്തി. ചിപ്സ് പാക്കറ്റ് കൈക്കലാക്കാന്‍ വേണ്ടിയുള്ള തിരക്കിനിടെയാണ് സംഘര്‍ഷമുണ്ടാകുന്നത്. സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ചിപ്സ് പാക്കറ്റുകള്‍ പെട്ടിയില്‍ നിന്നും തട്ടിയെടുക്കാന്‍ നോക്കുന്നതും മറ്റുള്ളവരുടെ കയ്യില്‍ നിന്നും പാക്കറ്റ് തട്ടിയെടുക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ വിഡിയോയിലുണ്ട്. ഇതോടെ വിവാഹവേദിയില്‍ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു. ആള്‍കൂട്ടത്തെ നിയന്ത്രിക്കാനോ ഭക്ഷണ വിതരണത്തിനോ ഉദ്യോഗസ്ഥരോ പൊലീസുകാരെ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
സമൂഹ വിവാഹത്തില്‍ പങ്കെടുത്ത ഒരു വരൻ പാക്കറ്റ് ചിപ്‌സുമായി ഓടിപ്പോയതായും ബഹളത്തിനിടയിൽ ബഹളത്തിനിടയില്‍ കുട്ടിയുടെ കൈയിൽ ചൂടുള്ള ചായ വീണ് പൊള്ളലേറ്റതായും റിപ്പോര്‍ട്ടുണ്ട്. റാഠിലെ ബ്രഹ്‌മാനന്ദ് മഹാവിദ്യാലയയുടെ മൈതാനത്തായിരുന്നു ചടങ്ങുകള്‍.